Flash News

ദിവ്യകാരുണ്യരാത്രി (കവിത): ഫാ. ജോൺസ്റ്റി തച്ചാറ

March 31, 2021 , മാർട്ടിൻ വിലങ്ങോലിൽ

ഫ്ലോറിഡ: വലിയ നോമ്പിൽ വിശുദ്ധ വാരത്തിനു മുന്നോടിയായി ഫാ. ജോൺസ്റ്റി തച്ചാറ രചനയും ആലാപനവും നിർവഹിച്ചു ദൈവജനത്തിനായി സമർപ്പിക്കുന്ന കവിതയാണ് ദിവ്യകാരുണ്യ രാത്രി.

‘ഒരു രക്ത പുഷ്പമായി വിരിയുവാൻ വെമ്പുന്നു’ എന്ന് തുടങ്ങി മനസിന്റെ ആഴങ്ങളിൽ പതിയുന്ന കവിത ഭയഭക്തിയോടെ മാത്രമേ വിശ്വാസിക്ക് കേട്ടിരിക്കുവാൻ സാധിക്കൂ.

അവശേഷിക്കുന്ന പ്രാണൻ പോലും തിരുശേഷിപ്പാക്കുന്ന, ക്രൂശു മരണത്തിനു തയ്യാറെടുക്കുന്ന ദൈവപുത്രന്റെ പെസഹാ രാത്രിയാണ് കവിതയിൽ ധ്യാനിക്കുന്നത്.

അമേരിക്കയിലെ കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫൊറോനാ ദേവാലയ വികാരിയാണ് ഫാ ജോൺസ്റ്റി തച്ചാറ. എറണാകുളം-അങ്കമാലി രൂപതയുടെ ‘പിൽഗ്രിംസ്’ കമ്മ്യൂണിക്കേഷൻ മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്റായി സേവനം അനുഷ്‌ടിച്ച കാലയളവിൽ ഫാ. ജോൺസ്റ്റി രചനയും സംവിധാനവും സംഗീതവും പകർന്നു തയാറാക്കിയ കുരിശിന്റെ വഴിയുടെ ആവിഷ്കാരം ‘കാൽവരിയാഗവും’ പ്രസിദ്ധമാണ്. സെബി നായരമ്പലം സംഗീതവും അനീറ്റ പി ജോയ്, എബി ജോസഫ് എന്നിവർ ഓർക്കസ്ട്രേഷനും നിർവഹിച്ചിരിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top