Flash News

യുഎസ് ടി ബ്ലൂകോഞ്ച് ടെക്നോളജീസിന് പുതിയ ഡെലിവറി സെന്റർ

March 31, 2021 , പ്രസ് റിലീസ്

പ്രൊഡക്റ്റ്, പ്ലാറ്റ്ഫോം എഞ്ചിനീയറിംഗ് സേവന മേഖലയിൽ വലിയ മുന്നേറ്റത്തിന് പുതിയ കേന്ദ്രം വഴിയൊരുക്കും

തിരുവനന്തപുരം, മാർച്ച് 31, 2021: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടിയുടെ പ്രൊഡക്റ്റ്, പ്ലാറ്റ്ഫോം എഞ്ചിനീയറിംഗ് സേവന വിഭാഗമായ ബ്ലൂകോഞ്ച് ടെക്നോളജീസ് അഹമ്മദാബാദിൽ പുതിയ ഡെലിവറി സെന്ററിന് തുടക്കം കുറിച്ചു. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന വിവിധ ഗ്ലോബൽ ഡെലിവറി സെന്ററുകളുടെയും പൂനയിലെ ഹബിന്റെയും വിപുലീകരണമാണ് നടന്നത്. ഉപയോക്താക്കളുടെ വർധിച്ചുവരുന്ന പ്രൊഡക്റ്റ്, പ്ലാറ്റ്ഫോം എഞ്ചിനീയറിങ്ങ് സേവന ആവശ്യങ്ങൾ അതിവേഗത്തിലും കാര്യക്ഷമമായും നിറവേറ്റാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.

നഗരകേന്ദ്രത്തിൽ, ലോകോത്തര സൗകര്യങ്ങളോടെ, മുഴുവൻ ജീവനക്കാർക്കും മികവുറ്റതും സൗകര്യപ്രദവുമായ തൊഴിലന്തരീക്ഷം ഉറപ്പാക്കുന്ന വിധത്തിലാണ് കേന്ദ്രത്തിൻ്റെ രൂപകൽപ്പന. ആധുനിക സാങ്കേതികവിദ്യയും അതിനൂതന എഞ്ചിനീയറിങ്ങ് കഴിവുകളും പ്രയോജനപ്പെടുത്തി അതിവേഗ ആഗോള ഉത്പന്ന എഞ്ചിനീയറിങ്ങ് സേവനങ്ങൾ‌ വാഗ്ദാനം ചെയ്യുന്ന കമ്പനിക്ക് ഇന്ത്യയിലും വിദേശത്തും തന്ത്രപ്രധാന നിക്ഷേപങ്ങൾ നടത്താൻ പദ്ധതിയുണ്ട്.

ഇന്ത്യയൊട്ടാകെ വ്യാപിക്കുന്നതിലും രാജ്യമെമ്പാടുമുള്ള ടാലൻ്റിനെ ആകർഷിക്കാൻ കഴിയുന്നതിലും യുഎസ് ടി ബ്ലൂകോഞ്ച് ടെക്നോളജീസ് പ്രസിഡൻ്റ് എസ് രാംപ്രസാദ് സന്തുഷ്ടി പ്രകടിപ്പിച്ചു. “നിരവധി പുതിയ ഉപയോക്താക്കളെയാണ് ഈ വർഷം കമ്പനിക്ക് ലഭിച്ചിട്ടുള്ളത്. അവരുടെയെല്ലാം ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായ വിധത്തിൽ ഗ്ലോബൽ വർക്ക് ഫോഴ്സിൻ്റെ കരുത്ത് വർധിപ്പിക്കേണ്ടതുണ്ട്. ഉയർന്ന വൈദഗ്ധ്യമുള്ള സോഫ്റ്റ് വെയർ, ഹാർഡ്‌വെയർ എഞ്ചിനീയർമാരുടെ ഡിമാൻഡ് കൂടുന്നതിനാണ് ഈ സാഹചര്യം വഴിയൊരുക്കുന്നത്. അഹമ്മദാബാദിലെയും സമീപ പ്രദേശങ്ങളിലെയും ഡിജിറ്റൽ, എഞ്ചിനീയറിങ്ങ്, ടെക്നോളജി ഇക്കോസിസ്റ്റം അതിവേഗമാണ് വളരുന്നത്. ഗുജറാത്തിൽ കരുത്തുറ്റ ഒരു നൈപുണ്യ കേന്ദ്രം കെട്ടിപ്പടുക്കണം.

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന, പ്രകടനമികവ് പുലർത്തുന്ന തൊഴിൽ സംസ്കാരമാണ് കമ്പനി പ്രോത്സാഹിപ്പിക്കുന്നത്. എളുപ്പമാർന്നതും മെച്ചപ്പെട്ടതുമായ എഞ്ചിനീയറിങ്ങ് അനുഭവമാണ് ഞങ്ങൾ പകർന്നുനൽകുന്നത്. പ്രത്യേകമായി രൂപകൽപ്പന ചെയ്ത പ്രൊഡക്റ്റ്, എഞ്ചിനീയറിങ്ങ് സേവനങ്ങളാണ് ആഗോള ടെക്നോളജി കമ്പനികൾക്ക് വാഗ്ദാനം ചെയ്യുന്നത് “- അദ്ദേഹം വ്യക്തമാക്കി.

പുതിയൊരു മേഖലയിലേക്ക് കൂടി പ്രൊഡക്റ്റ്, പ്ലാറ്റ്ഫോം എഞ്ചിനീയറിങ്ങ് ബിസ്നസ് വിപുലീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് യുഎസ് ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അലക്സാണ്ടർ വർഗീസ് അഭിപ്രായപ്പെട്ടു. “തന്ത്രപ്രധാന ആവശ്യങ്ങൾക്ക് അനുയോജ്യമായ ഇടം എന്നതിനൊപ്പം രണ്ട് പതിറ്റാണ്ടിലേറെക്കാലത്തെ അനുഭവസമ്പത്തുമായി പുതിയൊരു ഭൂമികയിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൻ്റെ ആവേശത്തിലാണ്. 1999-ൽ തുടക്കമിട്ട കമ്പനി നാളിതുവരെ കൈവരിച്ച വളർച്ചയുടെ സാക്ഷ്യപത്രമായി ഇതിനെ കാണാം.” മികവുറ്റ സേവനങ്ങളിലൂടെ ലോകമെമ്പാടുമുള്ള ജീവിതങ്ങളെ പരിവർത്തനം ചെയ്തുകൊണ്ടുള്ള നീണ്ട ചരിത്രത്തിലെ നാഴികക്കല്ലായും പുതിയ കേന്ദ്രത്തെ കണക്കാക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിജിറ്റൽ നവീകരണങ്ങളിലൂടെ അതിവേഗം മുന്നേറുന്ന യുഎസ്എ ടി ബ്ലൂകോഞ്ച് ടെക്നോളജീസിന്റെ ഗ്ലോബൽ ഡെലിവറിക്കാണ് അഹമ്മദാബാദിലെ പുതിയ സെന്ററിൽ കളമൊരുങ്ങുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top