കുവൈറ്റ് സിറ്റി : ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ കുവൈത്തിലേക്കുള്ള വിദേശികളുടെ യാത്രാനിരോധനം തുടരുമെന്ന് കുവൈറ്റ് സർക്കാർ അറിയിച്ചു. നിരോധനം തുടരാനും ഏപ്രിൽ 22 വരെ കർഫ്യൂ നീട്ടാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതുകൊണ്ട് വിദേശ പൗരന്മാർക്ക് കുവൈത്തിൽ പ്രവേശിക്കാൻ അനുവാദമില്ല. മെഡിക്കൽ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും വീട്ടുജോലിക്കാർക്കും മുൻ പ്രോട്ടോക്കോൾ അനുസരിച്ച് പ്രവേശനം തുടരും.
കഴിഞ്ഞ മാസം കുവൈത്തിൽ കോവിഡ് അണുബാധകളിലും മരണങ്ങളിലും റെക്കോർഡ് വർദ്ധനവ് ഉണ്ടായി, വൈറസ് പടരുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ കോവിഡ് പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിൻറെ ഭാഗമായുള്ള ഭാഗിക കർഫ്യൂ ഏർപ്പെടുത്താനും കർശനമായ നടപടികൾ നടപ്പാക്കാനും സർക്കാരിനെ നിർബന്ധിതരാക്കിയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply