ഡാലസ്: 2021 ഏപ്രില്‍ മൂന്നാം തീയതി ശനിയാഴ്ച രാവിലെ സംഘടിപ്പിക്കുന്ന നൂറ്റിയമ്പത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ശ്രീദേവി കൃഷ്ണനോടൊപ്പം’ എന്ന പേരിലാണ് നടത്തുന്നത്. ഇന്ത്യയില്‍ ഏറെ വര്‍ഷങ്ങള്‍ കോളേജ് അദ്ധ്യാപികയായി ജോലി ചെയ്ത് ഇപ്പോള്‍ സാന്‍ഫ്രാന്‍സിസ്കോ-സാന്‍ ഹോസെയില്‍ വിശ്രമജീവിതം നയിക്കുകയാണ് പ്രൊഫ. ശ്രീദേവി കൃഷ്ണന്. എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്ന പ്രൊഫസര്‍ 2016-ല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ച ഏറ്റവും വലിയ ക്രോഷെ ബ്ലാങ്കെറ്റ് നിര്‍മ്മിച്ച മദര്‍ ഇന്ത്യ ക്രോഷെ ക്വീന്‍സ് സംഘത്തിലെ അംഗമായിരുന്നു. മ്യുസിങ്ങ്സ് ഓഫ് എ സെന്‍സിറ്റീവ് ഇന്ത്യന്‍ വുമണ്‍, സിലിക്കണ്‍ കാസ്സില്‍, യു മേ ബി റൈറ്റ്, ഐ മേ ബി ക്രേസി ആന്‍ഡ് അദര്‍ സ്റ്റോറീസ് എന്നീ മൂന്നു പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. ഐ. ടി മേഖലയില്‍ ജോലിക്കായി കുടിയേറിയ യുവ സമൂഹത്തിന്റെ സാംസ്കാരിക ക്ലേശങ്ങള്‍ പ്രതിപാദിക്കുന്ന ‘സിലിക്കണ്‍ കാസ്സില്‍’ ഇംഗ്ലീഷ് ചലച്ചിത്രമായി പകര്ത്തപ്പെട്ടിട്ടുമുണ്ട്. പ്രൊഫ. ശ്രീദേവി കൃഷ്ണനെപ്പറ്റി കൂടുതല്‍ അറിയുവാനും മനസ്സിലാക്കുവാനുമുള്ള ഈ അവസരം അമേരിക്കന്‍ മലയാളികള്‍ക്ക് സല്ലാപത്തില്‍ പങ്കെടുത്ത് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
2021 മാര്‍ച്ച് ആറാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയമ്പത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ജോയനനുസ്മരണം’ എന്ന പേരിലാണ് നടത്തിയത്. ഈയിടെ അന്തരിച്ച പ്രശസ്ത ബാല സാഹിത്യകാരനും അമേരിക്കന്‍ മലയാളിയുമായ ജോയന് കുമാരകത്തോടുള്ള ആദര സൂചകമായിട്ടാണ് ഈ അനുസ്മരണം സംഘടിപ്പിച്ചത്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായ തമ്പി ആന്റണി, പ്രേമ തമ്പി ആന്റണി, അഡ്വ. രാജന് മര്‍ക്കോസ് തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി. ജോയന് കുമരകം അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതും പ്രസക്തവുമാണെന്ന് സല്ലാപത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുകയുണ്ടായി.
പ്രശസ്ത മലയാള കവി വിഷ്ണു നാരായണന് നമ്പൂതിരിയുടെ വിയോഗത്തിലും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം അനുശോചനം അറിയിക്കുകയുണ്ടായി.
മനോഹര്‍ തോമസ്, ജോണ്‍ ആറ്റുമാലില്‍, പി. ടി. പൗലോസ്, ചാക്കോ ഇട്ടിച്ചെറിയ, ജോര്‍ജ്ജ് വര്‍ഗീസ്, മാത്യു നെല്ലിക്കുന്ന്, ഗീതാ ജോര്‍ജ്ജ്, ജോസഫ് പൊന്നോലി, യു. എ. നസീര്‍, തോമസ് എബ്രഹാം, രാജു തോമസ്, ജോണ്‍ കൊടിയന്‍, കെ. കെ. ജോണ്സണ്, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, ജേക്കബ് കോര, ജീനു കുമരകം, എ. സി. ജോര്‍ജ്ജ്, തോമസ് എബ്രഹാം, ജോസഫ് മാത്യു, തോമസ് കൂവള്ളൂര്‍, വര്‍ഗീസ് ജോയി, ജിബി ജോണ്‍, ബിനോയി സെബാസ്റ്റിന്, പി. പി. ചെറിയാന്, ജെയിംസ് കുരീക്കാട്ടില്‍, സി. ആന്‍ഡ്റൂസ്, ജയിന് മുണ്ടയ്ക്കല്‍ എന്നിവര്‍ സാഹിത്യ സല്ലാപത്തില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.
എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.
1-857-232-0476 കോഡ് 365923
ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com, sahithyasallapam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269
Join us on Facebook https://www.facebook.com/groups/142270399269590/
ജയിന് മുണ്ടയ്ക്കല്‍
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply