Flash News

കോവാക്സിനുള്ള മൂന്നാമത്തെ ബൂസ്റ്റർ ഡോസ്; ക്ലിനിക്കൽ ട്രയൽ അംഗീകരിച്ചു

April 3, 2021

ന്യൂഡൽഹി: മൂന്നാമത്തെ ബൂസ്റ്റർ ഡോസിനായി ക്ലിനിക്കൽ ട്രയൽ നടത്താൻ ഭാരത് ബയോടെക്കിന്റെ കോവാക്സിന് അനുമതി നൽകി. കോവിഡിനെതിരായ കോവാക്സിന്റെ മൂന്നാമത്തെ ഡോസ് ഫലപ്രദമാണോ എന്ന് പരിശോധിക്കാൻ കമ്പനിക്ക് അനുമതി നൽകിയിട്ടുണ്ട്.

ബൂസ്‌റ്റര്‍ ഡോസ് ഫലപ്രദമായിരിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. വാക്‌സിന്റെ രണ്ടു ഡോസുകള്‍ നല്‍കി ആറു മാസത്തിനു ശേഷം ബൂസ്‌റ്റര്‍ ഡോസ് നല്‍കാനാണ് പദ്ധതി. കേന്ദ്ര ഡ്രഗ് സ്‌റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ സബ്‌ജക്റ്റ് എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയാണ് ക്ളിനിക്കല്‍ ട്രയലിന് അനുമതി നല്‍കിയത്.

രണ്ടാം ഘട്ട ട്രയലിനാണ് ഇപ്പോൾ അനുമതി നൽകിയിട്ടുള്ളത്. വിശദമായ ക്ലിനിക്കൽ ട്രയൽ പ്രോട്ടോക്കോൾ മാർച്ച് 23 ന് സമർപ്പിക്കാൻ കേന്ദ്ര ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ദ്ധ സമിതി ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് ഇപ്പോൾ അനുമതി ലഭിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top