ഡിഎംകെ നേതാവ് ജയമുരുകന്റെ വസതിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; രാഷ്ട്രീയ പ്രേരിതമാണെന്ന് ഡി എം കെ

ചെന്നൈ: ഡിഎംകെ നേതാവും തമിഴ് ചലച്ചിത്ര നിർമ്മാതാവുമായ ജയമുരുകന്റെ വസതിയിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ചെന്നൈ, മധുര എന്നിവിടങ്ങളിലെ മൂന്ന് സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ജയമുരുകന്റെ രണ്ട് സ്ഥാപനങ്ങളിലും വസതിയിലുമാണ് റെയ്ഡ് നടന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പുള്ള റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഡിഎംകെ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം അധ്യക്ഷൻ എംകെ സ്‌റ്റാലിന്റെ വീട്ടിൽ ഇന്നലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥർ റെയ്‌ഡ്‌ നടത്തിയിരുന്നു. സ്‌റ്റാലിന്റെ മകൾ സെന്താമരൈയുടെ ചെന്നൈ നീലാങ്കരെയിലെ വീട്ടിലാണ് ആദായനികുതി റെയ്‌ഡ്‌ നടന്നത്. മരുമകൻ ശബരിശന്റെ സ്‌ഥാപനങ്ങളിൽ അടക്കം ഒരേ സമയം നാലിടങ്ങളിലായിട്ടായിരുന്നു പരിശോധന.

ശബരീശന്റെ സ്‌ഥാപനങ്ങളിൽ നിന്ന് നിരവധി രേഖകൾ ആദായ നികുതി പിടിച്ചെടുത്തു. വസതിയിൽ നിന്ന് 1,36,000 രൂപയും പിടിച്ചെടുത്തു. എന്നാൽ കൃത്യമായ രേഖകൾ ഹാജരാക്കിയതോടെ ഈ തുക തിരികെ നൽകി. അതേസമയം നിരന്തരം പ്രതിപക്ഷ കക്ഷികൾക്ക് നേരെ നടക്കുന്ന റെയ്‌ഡുകൾ വിവാദമാവുകയാണ്. ഇത്തരം നടപടികൾ രാഷ്‌ട്രീയപ്രേരിതമാണെന്ന ആരോപണവും ശക്‌തമാണ്‌.

Print Friendly, PDF & Email

Leave a Comment