കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ആഭ്യന്തര യാത്രക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ക്വാറന്റൈനും ആവശ്യമില്ല: സിഡിസി

വാഷിംഗ്ട്ണ്‍: ആഭ്യന്തര വിമാന യാത്രക്കാര്‍ രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവരാണെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് സിഡിസിയുടെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, ചില സംസ്ഥാനങ്ങള്‍ അവിടെ വിമാനമിറങ്ങുന്നവരോട് ക്വാറന്റൈനില്‍ പ്രവേശിക്കണെന്ന് ആവശ്യപ്പെടുന്നുണ്ട്. അതനുസരിക്കാന്‍ യാത്രക്കാന്‍ ബാധ്യസ്ഥരാണെന്നും സിഡിസി വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്കു പോകുന്ന യാത്രക്കാര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും, എന്നാല്‍ വിമാനമിറങ്ങുന്ന രാജ്യത്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കില്‍ യാത്രക്കാര്‍ അത് കൈവശം കരുതണമെന്നും സിഡിസി നിര്‍ദേശിക്കുന്നു.

വിദേശ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ എത്തുന്ന എല്ലാവരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിമാനത്താവളത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ക്വാറന്റൈന്‍ ഒഴിച്ച് നിലവിലുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും വിമാനയാത്രക്കാര്‍ പാലിക്കണം. മാസ്ക്, സാമൂഹിക അകലം എന്നിവയില്‍ നിന്നും ആരേയും ഒഴിവാക്കിയിട്ടില്ലെന്നു സിഡിസി അറിയിപ്പില്‍ പറയുന്നു.

അമേരിക്കയില്‍ ഒന്നാം ഘട്ട കോവിഡ് വ്യാപനം കുറഞ്ഞുവരുന്നുണ്ടെങ്കിലും, രണ്ടാമതും വ്യാപിക്കുന്നതിനുള്ള സാധ്യത സിഡിസി തള്ളിക്കളഞ്ഞിട്ടില്ല.

Print Friendly, PDF & Email

Leave a Comment