മാര്‍ത്തോമ സൗത്ത് വെസ്റ്റ് റീജിയന്‍ പട്ടക്കാരുടെ യാത്രയയപ്പ് ഏപ്രില്‍ 6ന്

ഹൂസ്റ്റണ്‍: മാര്‍ത്തോമാ ചര്‍ച്ച് സൗത്ത് വെസ്റ്റ് റീജിയണ്‍ ഇടവകകളില്‍ നിന്നും മൂന്നു വര്‍ഷത്തെ സേവനത്തിനുശേഷം സ്ഥലം മാറി പോകുന്ന പട്ടക്കാര്‍ക്ക് ഏപ്രില്‍ 6ന് യാത്രയയപ്പു നല്‍കുന്നു. റീജിയണ്‍ പാരിഷ് മിഷന്‍, സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സൂം വഴി സംഘടിപ്പിക്കുന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ഹൂസ്റ്റണ്‍ സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് വികാരി വെരി. റവ. ചെറിയാന്‍ തോമസ് അദ്ധ്യക്ഷത വഹിക്കും. ഏപ്രില്‍ 6 ചൊവ്വാഴ്ച രാത്രി 7 മുതല്‍ 8 വരെയാണ് (ടെക്‌സസ് സമയം) യാത്രയയപ്പ് സമ്മേളനം.

റവ. ജേക്കബ് പി. തോമസ് (ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച് ഹൂസ്റ്റണ്‍), റവ. ഡോ. എബ്രഹാം മാത്യു, റവ. ബ്ലസന്‍ കെ. ജോണ്‍ (ഫാര്‍മേഴ്‌സ് ബ്രാഞ്ച് മര്‍ത്തോമ ചര്‍ച്ച്), റവ. മാത്യു ജോസഫ് (ഡാളസ് സെന്റ് പോള്‍സ്), റവ. മാത്യു മാത്യൂസ് (സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച്), റവ. തോമസ് മാത്യു (ഓക്‌ലഹോമ), റവ. എബ്രഹാം വര്‍ഗീസ്, റവ. സജി ആല്‍ബി (ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച്, ഹൂസ്റ്റണ്‍), റവ. ബിജു സൈമണ്‍ (ഓസ്റ്റിന്‍ മാര്‍ത്തോമാ ചര്‍ച്ച്) എന്നിവരാണ് സ്ഥലമാറ്റം ലഭിച്ച പട്ടക്കാര്‍.

യാത്രയയപ്പ് സമ്മേളനത്തില്‍ റീജിയണിലെ എല്ലാവരും പങ്കെടുക്കണമെന്ന് പാരിഷ് മിഷന്‍ സെക്രട്ടറി സാം അലക്‌സ്, സേവികാ സംഘം സെക്രട്ടറി ജോളി ബാബു എന്നിവര്‍ അഭ്യര്‍ഥിച്ചു.

Zoom Meeting ID- 9910602126
Pass code- 1122

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment