Flash News

ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍ കര്‍ഷകശ്രീ അവാര്‍ഡ് നല്‍കുന്നു

April 3, 2021 , ജോഷി വള്ളിക്കളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ അസ്സോസിയേഷന്‍ അംഗങ്ങളില്‍ നിന്നും 2021ലെ ഏറ്റവും നല്ല കര്‍ഷകരെ തെരഞ്ഞെടുത്ത് ക്യാഷ് അവാര്‍ഡും പ്രോത്സാഹന സമ്മാനങ്ങളും നല്‍കി ആദരിക്കുന്നു.

കോവിഡ്-19 വ്യാപനത്തിനിടയില്‍ വാക്സിന്‍ ഒരു പരിധിവരെ പരിഹാര മാര്‍ഗമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ കാര്‍ഷിക വിളകളില്‍ ജനങ്ങളെ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിനും, അവരെ കാര്‍ഷിക വിളകളുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാക്കുന്നതിന്റെയും ഭാഗമായിട്ടാണ് അസ്സോസിയേഷന്‍ ഇങ്ങനെയൊരു പരിപാടി ആവിഷ്കരിച്ച് നടപ്പാക്കുന്നത്. അതിലൂടെ കാര്‍ഷിക പുരോഗതി നേടുന്നതിനും, പച്ചക്കറി കൃഷിയിലൂടെ നല്ല ഭക്ഷണ രീതി സ്വായത്തമാക്കുന്നതിനും സാധിക്കുമെന്ന യാഥാര്‍ത്ഥ്യം പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിന് സാധിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമുള്ള അസ്സോസിയേഷന്‍ അംഗങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സന്‍ കണ്ണൂക്കാടന്‍ (പ്രസിഡന്റ്) 847 477 0564), ജോഷി വള്ളിക്കളം (സെക്രട്ടറി) 312 685 6749, മനോജ് അച്ചേട്ട് (ട്രഷറര്‍) 224 522 2470, സാബു കട്ടപ്പുറം (ജനറല്‍ കോഓര്‍ഡിനേറ്റര്‍) 847 791 1452, ജനറല്‍ കോഓര്‍ഡിനേറ്റര്‍മാര്‍: ലീല ജോസഫ് 224 578 5262, ആഗ്‌നസ് മാത്യു, രഞ്ജന്‍ എബ്രഹാം, ജെസ്സി റിന്‍സി, മേഴ്‌സി കുര്യാക്കോസ്, സന്തോഷ് കാട്ടൂക്കാരന്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top