Flash News

മാവോയിസ്റ്റ് വിമതരുടെ ആക്രമണത്തിൽ 22 സൈനികര്‍ക്ക് വീരമൃത്യു

April 4, 2021

ഛത്തീസ്ഗഢ്: മാവോയിസ്റ്റ് വിമതരുടെ ആധിപത്യമുള്ള ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിൽ വിമത പ്രവർത്തനങ്ങളെക്കുറിച്ച് രഹസ്യാന്വേഷണം ലഭിച്ചതിനെത്തുടർന്ന് നൂറു കണക്കിന് ഉദ്യോഗസ്ഥരും അർദ്ധസൈനികരും ഒളിത്താവളത്തിൽ റെയ്ഡ് നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തെരച്ചിൽ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വിമതര്‍ പതിയിരുന്ന് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ 22 സൈനികര്‍ വീരമൃത്യു പ്രാപിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസിന്റെ അഡീഷണൽ ഡയറക്ടർ ജനറൽ അശോക് ജുൻജ പറഞ്ഞു. തിരച്ചിൽ പ്രവർത്തനം ഇപ്പോഴും നടക്കുന്നുണ്ട്, കൃത്യമായ കണക്ക് ഞായറാഴ്ച വൈകുന്നേരത്തോടെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഡസനിലധികം മറ്റ് സുരക്ഷാ സേനാംഗങ്ങളെ കാണാതായിട്ടുണ്ടെന്നും ജുനജ പറഞ്ഞു. മണിക്കൂറുകൾ നീണ്ടുനിന്ന വെടിവയ്പിൽ അജ്ഞാതരായ മാവോയിസ്റ്റ് വിമതരും കൊല്ലപ്പെട്ടു.

സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) എലൈറ്റ് കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റിസല്യൂട്ട് ആക്ഷൻ) യൂണിറ്റ്, ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) എന്നിവരടങ്ങുന്ന മരിച്ച സുരക്ഷാ സേനയുടെ ആയുധങ്ങൾ, വെടിമരുന്ന്, യൂണിഫോം, ഷൂ എന്നിവ മാവോയിസ്റ്റ് വിമതർ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ ത്യാഗം ഒരിക്കലും മറക്കില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

തീവ്രവാദികളോട് പോരാടാൻ സർക്കാർ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഞായറാഴ്ച ഫേസ്ബുക്കിൽ കുറിച്ചു.

പതിനായിരക്കണക്കിന് ആളുകളെ കൊന്ന സംഘട്ടനത്തിൽ മാവോയിസ്റ്റ് വിമതർ 40 വർഷത്തിലേറെയായി ഇന്ത്യൻ സർക്കാരിനെതിരെ പോരാടുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top