Flash News

സൈനിക താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 76 ഷബാബ് തീവ്രവാദികളെ സൊമാലിയൻ സൈന്യം വധിച്ചു

April 4, 2021

രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തെ രണ്ട് പ്രധാന സൈനിക താവളങ്ങളിൽ അൽ-ക്വയ്ദയുമായി ബന്ധമുള്ള തക്ഫിരി തീവ്രവാദി സംഘം ആക്രമിച്ചതിനെത്തുടർന്ന് സൊമാലിയന്‍ സൈന്യം നിരവധി അൽ-ഷബാബ് തീവ്രവാദികളെ വധിച്ചു.

അൽ-ഷബാബ് ശനിയാഴ്ച പുലർച്ചെയാണ് തെക്കുപടിഞ്ഞാറന്‍ പ്രദേശത്ത് അല്‍-ഷബാബ് ആക്രമണം നടത്തിയതെന്ന് സൈനിക കാലാൾപ്പട കമാൻഡർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് തഹ്‌ലിൻ ബിഹി പറഞ്ഞു. തീവ്രവാദ ഗ്രൂപ്പും സൈന്യവും തമ്മിലുള്ള കടുത്ത പോരാട്ടത്തിനിടെ പത്ത് തീവ്രവാദികളെ സൈനികർ പിടികൂടിയതായും ബിഹി പറഞ്ഞു. എന്നാല്‍ സൈന്യത്തിനുണ്ടായ നഷ്ടത്തെക്കുറിച്ച് സൈനിക മേധാവി ഒരു വിവരവും നൽകിയിട്ടില്ല.

ഒരു മണിക്കൂറോളം നീണ്ട കനത്ത പോരാട്ടത്തിന് ശേഷം സൊമാലിയൻ സൈനികർ തീവ്രവാദികളെ പിന്തിരിപ്പിച്ചതായി അവ്ഡെഗലിലെ ദൃക്‌സാക്ഷികൾ റിപ്പോർട്ട് സ്ഥിരീകരിച്ചു.

ആക്രമണം നടത്താൻ ഷബാബ് തീവ്രവാദികള്‍ സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം ഉപയോഗിച്ചുവെങ്കിലും ഒരു മണിക്കൂറോളം സോമാലിയൻ സൈനികരുമായുണ്ടായ ഏറ്റുമുട്ടല്‍ ക്യാമ്പിലേക്ക് പ്രവേശിക്കാനുള്ള അവരുടെ ശ്രമം പരാജയപ്പെട്ടുവെന്ന് നഗരവാസിയായ മുഹമ്മദ് അലിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോരാട്ടം നടന്ന ക്യാമ്പിന് സമീപം തീവ്രവാദികളുടെ നിരവധി മൃതദേഹങ്ങൾ കണ്ടതായി മുഹമ്മദ് അലി പറഞ്ഞു.

ആയുധധാരികളായ അൽ-ഷബാബ് തോക്കുധാരികൾ താവളത്തിൽ ആക്രമണം നടത്തുന്നതിന് മുമ്പ് കാർ ബോംബ് പൊട്ടിത്തെറിച്ചതായി ബാരിയറിലെ മറ്റൊരു ദൃക്സാക്ഷിയായ അബ്ദുറഹിം മാലിന്‍ പറഞ്ഞു.

2006 മുതൽ സൊമാലിയൻ സർക്കാർ സേന അൽ-ഷബാബ് തീവ്രവാദികളുമായി പോരാടുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top