ഈ ഭൂമി മലയാളത്തില്‍ ‘പെര്‍ഫക്റ്റ്’ ആയ മനുഷ്യന്‍ താനാണെന്ന് നടിക്കുന്ന അഡ്വ. ജയശങ്കര്‍ പഠിച്ച കള്ളനാണെന്ന് ബിന്ദു അമ്മിണി

സാമൂഹ്യ പ്രവർത്തകയായ ബിന്ദു അമ്മിനി തനിക്കെതിരെ അഭിഭാഷകൻ ജയശങ്കറിന്റെ പരാമർശത്തെ രൂക്ഷമായി വിമര്‍ശിച്ചു. ശബരിമല ദർശനത്തിനുശേഷം ബിന്ദു അമ്മിണിയുടെ ഭർത്താവ് ഇസ്ലാം മതം സ്വീകരിക്കുന്നുവെന്നും, മകളെയും അതിനൊപ്പം ചേര്‍ക്കുകയാണെന്നും പത്രത്തില്‍ കണ്ടു എന്നാണ് ജയശങ്കര്‍ പറഞ്ഞത്. ഇതിനെതിരെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ബിന്ദു അമ്മിണി ജയശങ്കറിനെതിരെ ആഞ്ഞടിച്ചത്. ജയശങ്കർ പഠിച്ച കള്ളനാണെന്ന് അവർ‌ കുറിപ്പിൽ പറയുന്നു. തന്റെ മൈനർ ആയ മകളെ ക്കുറിച്ച്‌ നടത്തിയ അപവാദം പ്രചാരണത്തിന് മാപ്പ് പറയണമെന്നും ബിന്ദു ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

അഡ്വ.ജയശങ്കർ പഠിച്ച കള്ളനാണ്. ഞാൻ ഒന്നല്ല ഒൻപതു തവണ ഈ മഹാനെ ഫോണിൽ വിളിച്ചു. പോരാത്തതിന് മെസ്സേജും അയച്ചു നോക്കി. പേടിച്ചു മാളത്തിലൊളിച്ചു എന്നൊക്കെ കേട്ടിട്ടേ ഉള്ളു. ലോകത്തുള്ള സകലമാന ആളുകളെയും പറ്റി ആധികാരികമായി മായി പറയാൻ മാത്രം വലിപ്പം ഉള്ള ഈ പുള്ളിക്കാരന് തെറ്റ് പറ്റിയതാണെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെ എങ്കിൽ എന്റെ ഫോൺ എടുക്കാനുള്ള മര്യാദ എങ്കിലും കാണിക്കുമായിരുന്നു. ഇന്ന് ഭൂമി മലയാളത്തിൽ ‘പെർഫെക്‌ട്’ ആയ ഒരു മനുഷ്യൻ ഉണ്ടെങ്കിൽ അത് ഈ മഹാ മാന്യൻ ആണത്രേ. ബിന്ദു അമ്മിണിയെ ഒലത്താൻ വരുമ്ബോൾ ഒന്ന് ശ്രദ്ധിക്കണ്ടേ Mr. ജയശങ്കർ. ഒന്നുമില്ലെങ്കിലും താങ്കൾ ഒരു വക്കീൽ അല്ലേ. അതിന്റെ സാമാന്യ ബോധം എങ്കിലും കാണിക്കേണ്ടേ. ഇടതുപക്ഷത്തിനെയും വലതു പക്ഷത്തെയും ഒരുപോലെ ആക്രമിക്കുന്ന താങ്കൾ അത്ര നിരുപദ്രവകാരി ആണെന്ന് ഞാൻ കരുതുന്നില്ല.

‘പുറത്തൊന്നും അകത്തൊന്നും ‘ ഈ ഇലക്ഷൻ സമയത്തു താങ്കൾ സംഘപരിവാറിന് വേണ്ടി പരോക്ഷമായി വോട്ട് പിടിക്കുകയാണെന്ന് ചിലർ പറയുന്നുണ്ട്. ഞാൻ അത് അത്രക്കു അങ്ങ് ‘വിശ്വസിച്ചിട്ടില്ല.’ എന്തായാലും എന്റെ മൈനർ ആയ മകളെ ക്കുറിച്ച്‌ നടത്തിയ അപവാദം പ്രചാരണത്തിനെങ്കിലും താങ്കൾ മാപ്പ് പറയണം. എന്റെ ഭർത്താവ് ഇസ്ലാം മതം സ്വീകരിച്ചോ ഇല്ലയോ എന്ന് താൻ പറയുമ്ബോൾ അതി ന്റെ ഉറവിടം കൂടി വ്യക്തമാക്കുക. തീർത്തും മത രഹിത ജീവിതം നയിക്കുന്ന ആളാണ്‌ എന്റെ പങ്കാളി.

അങ്ങനെ ഉള്ള ആൾ ഞങ്ങളുടെ മകളെ കൂടി ഇസ്ലാം ആക്കാൻ ശ്രമിക്കുന്നു എന്ന് പറയുമ്ബോൾ താങ്കളുടെ തലയ്ക്കു കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട്. ബിന്ദു അമ്മിണി കടന്ന് വന്ന വഴികൾ തനിക്കു മനസ്സിലാക്കാൻ കഴിയുന്നതിനപ്പുറമാണ്. അതുകൊണ്ട് ബിന്ദു അമ്മിണിയെ ചൊറിയാൻ വരേണ്ട Mr. ജയശങ്കർ. അയ്യപ്പൻ പണി തന്നവരുടെ കൂട്ടത്തിൽ തല്ക്കാലം എന്നെ പെടുത്താറായിട്ടില്ല.

പിന്നെ കനക ദുർഗ്ഗ യ്ക്കു പണി ആണോ ഗുണമാണോ അയ്യപ്പൻ കൊടുത്തതെന്നു Mr. ജയശങ്കർ താനല്ല കനക ദുർഗ ആണ് പറയേണ്ടത്. തന്റെ കുത്തൽ തന്റേടം ഉള്ള പെണ്ണുങ്ങളോട് വേണ്ട. തരത്തിനു പോയി കളിക്ക്‌. ബാലാവകാശ കമ്മീഷന്റെ ഇണ്ടാസ് അയപ്പിക്കാൻ പറ്റുമോന്നു ഞാനും ഒന്ന് നോക്കട്ടെ. എന്നെയും പങ്കാളിയെയും പറയുന്നത് പോകട്ടെ മൈനർ ആയ എന്റെ മകളെക്കുറിച്ച്‌ അപകീർത്തി പ്രചരിപ്പിക്കുന്ന താൻ എവിടുത്തെ വാക്കീലാണ് Mr. ജയശങ്കർ. NB: 1.കേരള സാമൂഹിക പരിസരം കലക്കി കുടിച്ച Mr. ജയശങ്കരന്റെ വീഡിയോ കമന്റ്‌ ആയി കൊടുക്കുന്നു. 7 മിനിറ്റ് കഴിഞ്ഞു ഉള്ള ഭാഗം ശ്രദ്ധിക്കുക. 2. ഈ പ്രാവശ്യം ഇടതു പക്ഷം അധികാരത്തിൽ വന്നാൽ Mr. ജയശങ്കരൻ നിങ്ങൾ ldf ന് അയ്യപ്പൻറെ അനുഗ്രഹം കിട്ടിയെന്നു വീഡിയോ ചെയ്യുമായിരിക്കും ഇല്ലേ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment