Flash News

നിയമസഭാ തെരഞ്ഞെടുപ്പ്: അതിര്‍ത്തി സം‌രക്ഷണം അട്ടിമറിക്കപ്പെടുന്നുവെന്ന് ആരോപണം; ഇരട്ട വോട്ട് വിഷയത്തില്‍ പോലീസിനെതിരെ കോണ്‍ഗ്രസ്

April 6, 2021

ഇടുക്കി: അതിര്‍ത്തി കടന്ന് വോട്ട് ചെയ്യാനെത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കുന്നതില്‍ പോലീസ് പരാജയപ്പെടുന്നുവെന്ന ആരോപണം ഇടുക്കിയില്‍ വലിയ തര്‍ക്കങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കുമാണ് ഇടയാക്കിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് ഇടുക്കിയില്‍ അതിര്‍ത്തികളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം മന്ത്രി എംഎം മണിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോലയില്‍ ഇരട്ട വോട്ട് വിഷയത്തില്‍ വന്‍ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയിരിക്കുന്നത്. വിവാദത്തില്‍ പോലീസിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

വേണ്ടത്ര പരിശോധന ഇല്ലാത്തതാണ് ആളുകള്‍ തമിഴ്‌നാട്ടില്‍ നിന്ന് വരാന്‍ കാരണമെന്നാണ് ആരോപണം. അതിര്‍ത്തി പരിശോധന ശക്തമാക്കണമെന്ന ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കപ്പെട്ടു. വിഷയത്തില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top