സീറോ മലബാർ കത്തോലിക്കാ സഭയും ആനുകാലിക സംഭവങ്ങളും – ഒരു വിലയിരുത്തൽ (ആന്റോ മാങ്കൂട്ടം)

കെസിആർഎം നോർത്ത് അമേരിക്കയുടെ ഏപ്രിൽ 14 ബുധനാഴ്ച രാത്രി 9:00 (EST) മണിക്ക് നടക്കാൻ പോകുന്ന സൂം മീറ്റിംഗിൽ ആന്റോ മാങ്കൂട്ടം ‘സീറോ മലബാർ കത്തോലിക്ക സഭയും ആനുകാലിക സംഭവങ്ങളും – ഒരു വിലയിരുത്തൽ’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതാണ്.

ശ്രീ മാങ്കൂട്ടം കോട്ടയം ജില്ലയിലെ പാലാ നരിയങ്ങാനത്താണ് ജനിച്ചത്. വിദ്യാഭ്യാസ കാലം മുതൽ സാമുഹ്യ, സാംസ്ക്കാരിക, സാഹിത്യ, സംഘടന, മതപര വിഷയങ്ങളിൽ പ്രവർത്തിച്ചു. 20 വര്‍ഷത്തിലധികം മതാധ്യാപകനായിരുന്നു. മിഷൻ ലീഗ് സംഘടനയുടെ പ്രചാരകനും ‘കുഞ്ഞു മിഷനറി’ എന്ന മാസികയുടെ എഡിറ്ററുമായിരുന്നു. നാലു വർഷം പാലാ രൂപത പാസ്റ്ററൻ കൗൺസിൽ മെമ്പറായിന്നു. ഇൻഫാം എന്ന കത്തോലിക്ക കർഷക സംഘടനയുടെ ആദ്യകാല പ്രവർത്തകരിലൊരാളാണ്. ആ സംഘടനയുടെ ആഭിമുഖ്യത്തിൽ കളത്തൂകടവിൽ നടത്തിയ കർഷക സമരത്തിൽ പങ്കെടുത്ത് പോലീസിന്റെ ക്രൂര മര്‍ദ്ദനമേറ്റ് ദിവസങ്ങളോളം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഇംഗ്ലണ്ടുൾപ്പെടെ പല യുറോപ്യൻ രാജ്യങ്ങളിലും, ആസ്ട്രേലിയയിലും, മൂന്നു വർഷത്തിലധിക കാലം ജീവിച്ചിട്ടുണ്ട്. ലണ്ടൻ ഡയറി, ആസ്ട്രലിയൻ കാഴ്ചകൾ, തമ്മിൽ തമ്മിൽ, തുടങ്ങിയ ലേഖന പരമ്പരകളുടെ ഉടമ കൂടിയാണദ്ദേഹം. നിരവധി മലയാളം പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു.
‘സഫലം’ എന്ന മാസികയുടെ അസോസിയേറ്റ്എഡിറ്ററും KCRM (പാലാ)-യുടെ ട്രഷററുയി ഇപ്പോൾ പ്രവർത്തിക്കുന്നു.

ആഗോള സീറോ മലബാർ കത്തോലിക്ക സഭാധികാരികൾ കുറെ വർഷങ്ങളായി പൊതുസമൂഹത്തിനും പ്രത്യേകിച്ച് ക്രൈസ്തവ സമൂഹത്തിനും തെറ്റായ സന്ദേശങ്ങൾ നല്‍കിക്കൊണ്ടിരിക്കയാണ്. സഭയുടെ മേലധികാരികളുടെ പ്രവർത്തനങ്ങളെ നിഷ്പക്ഷമായി വിലയിരുത്തുന്ന എല്ലാവരും ആ സത്യം തിരിച്ചറിയുന്നുണ്ട്. സഭാധികാരികളുടെ ഇടയിൽ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകൾ, ആർഭാട ജീവിതം, ലൈംഗിക അതിക്രമങ്ങൾ, പ്രാഥമിക മനുഷ്യാവകാശങ്ങളെപ്പോലും പരിഗണിക്കാതെയുള്ള അധികാര ദുർവിനയോഗം, സഭാഭരണത്തിൽ നിന്നും സഭയുടെ പൊതുവായ നയതീരുമാനങ്ങളിൽ നിന്നും സഭാവിശ്വാസികളിലെ തൊണ്ണൂറ്റൊമ്പത് ശതമാനം വരുന്ന അല്‍മായരെ മാറ്റി നിർത്തുക തുടങ്ങിയ ഗുരുതരമായ വീഴ്ചകളാണ് അതിനു പിന്നിൽ. നാം ഈ അടുത്ത നാളിൽ കുന്നോത്തും എറണാകുളത്തും നടന്ന ആൾക്കൂട്ട വിചാരണ കണ്ടതാണ്. മദ്യപിച്ച് തെരുവ് ഗുണ്ടകളെപ്പോലെ പെരുമാറാൻ ഉപദേശിക്കുന്ന വികാരിമാരെയും വികാരി ജനറാളന്മാരെയും എങ്ങനെ പുച്ഛിക്കാത്തിരിക്കും. സഭാധികാരികളുടെ കൊള്ളരുതായ്മകൾക്കും ദാർഷ്ട്യത്തിനെതിരായും സഭയുടെ നവീകരണത്തിനു വേണ്ടിയും പതിറ്റാണ്ടുകളായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സഭാസ്നേഹിയാണ് ശ്രീ മാങ്കൂട്ടം. സീറോ മലബാർ കത്തോലിക്ക സഭയിലെ ആനുകാലിക സംഭവങ്ങളെ വസ്തുനിഷ്ടമായി വിലയിരുത്തുന്ന ഒരു വ്യക്തിയാണദ്ദേഹം. സ്വന്തം അറിവിൻറെയും അനുഭവത്തിൻറെയും വെളിച്ചത്തിൽ അദ്ദേഹം ആ മീറ്റിംഗിൽ വിലയിരുത്തുന്നതായിരിക്കും.

ആയതിനാൽ, ഏപ്രിൽ 14 ബുധനാഴ്ച രാത്രി 9:00 (EST) മണിക്ക് നടക്കാൻ പോകുന്ന സൂം മീറ്റിംഗിൽ സംബന്ധിക്കാൻ നിങ്ങളെല്ലാവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

സൂം മീറ്റിംഗിന്റെ വിവരങ്ങൾ:

Date and Time: April 14, 2021, 09:00 PM EST (New York Time).

മീറ്റിംഗിൽ സംബന്ധിക്കുന്നവരുടെ പ്രത്യേകശ്രദ്ധയ്ക്ക്: അമേരിക്കയിൽ Daylight Saving Time March 14, 2021-ന് ആരംഭിച്ചതിനാൽ മറ്റു രാജ്യങ്ങളിൽ നിന്നും മീറ്റിംഗിൽ സംബന്ധിക്കുന്നവർ സമയ വ്യത്യാസം ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യയിൻ April 15, 2021, 6:30 AM.

To join the Zoom Meeting, use the link below:

https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice

ചാക്കോ കളരിക്കൽ

 

Print Friendly, PDF & Email

Related posts

Leave a Comment