ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആർടിപിസിആർ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. പരിശോധന 53 ശതമാനത്തിന് മുകളിൽ പോയിട്ടില്ലെന്ന് ള ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആർ.ടി.പി.സി.ആർ. പരിശോധന എല്ലാ സംസ്ഥാനങ്ങളിലും 70 ശതമാനമാക്കണമെന്നാണ് നിർദേശം. ഫെബ്രുവരി രണ്ടാംവാരം 33.7 ശതമാനമായിരുന്നു സംസ്ഥാനത്തെ പ്രതിദിന ആർ.ടി.പി.സി.ആർ. പരിശോധന. ഏറ്റക്കുറച്ചലുകൾക്കുശേഷം മാർച്ച് പകുതിയോടെ അത് 53.1 ശതമാനമായി. ഫെബ്രുവരിയിൽ കേരളത്തിലെ പ്രതിദിന കേസുകൾ 4977 വരെ ഉയർന്നിരുന്നു.
സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് ഫെബ്രുവരി 10-നും 16-നുമിടയിൽ 8.10 ശതമാനം ആയിരുന്നത് മാർച്ച് 17-നും 23-നുമിടയിൽ 1.44 ശതമാനംവരെ കുറഞ്ഞിരുന്നു. എന്നാൽ, ഇപ്പോഴത് വീണ്ടും ഉയർന്ന് 5.09 ശതമാനമായി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply