മിഷിഗണില്‍ കോവിഡ്-19 വാക്സിന്‍ സ്വീകരിച്ച 246 പേര്‍ക്ക് കോവിഡ് ബാധിച്ചു; മൂന്നു പേര്‍ മരിച്ചു

മിഷിഗണ്‍: മിഷിഗണില്‍ രണ്ടു ഡോസ് കോവിഡ് 19 വാക്‌സിനേഷന്‍ ലഭിച്ചവരില്‍ 246 പേര്‍ക്കു വീണ്ടും കോവിഡ് സ്ഥിരീകരിക്കുകയും മൂന്നുപേര്‍ മരിക്കുകയും ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

വാക്‌സിനേഷന്‍ സ്വീകരിച്ച് രണ്ടാഴ്ചക്കുള്ളിലാണ് ഇവരില്‍ വീണ്ടും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കുത്തിവെപ്പു ലഭിച്ചവരില്‍ പലരിലും കോവിഡ് പോസിറ്റീവ് കണ്ടെത്തിയെങ്കിലും എല്ലാവരും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നില്ലെന്നു ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വ്വീസ് വക്താവ് ലിന്‍ സ്റ്റിഫിന്‍ പറഞ്ഞു.

എങ്ങനെയാണ് വീണ്ടും വൈറസ് സജീവമായതെന്നു സിഡിസി അന്വേഷിച്ചുവരികയാണെന്നും ലിന്‍ പറഞ്ഞു. ഇവരില്‍ കോവിഡിന്റെ രോഗലക്ഷണങ്ങള്‍ കാര്യമായി പ്രകടമായിരുന്നില്ല. ആശുപത്രിയില്‍ ചികിത്സയ്ക്കായി 117 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. 65 വയസ്സിനു മുകളിലുള്ളവരാണ് മരിച്ച മൂന്നു പേരും. മൂന്നു പേരും വാക്‌സിനേഷന്‍ ലഭിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ മരിക്കുകയായിരുന്നുവെന്നും ലിന്‍ വെളിപ്പെടുത്തി.

സാധാരണ വാക്‌സിനേഷന്‍ സ്വീകരിച്ചവരില്‍ 14 ദിവസത്തിനകം രോഗപ്രതിരോധ ശക്തി വര്‍ധിക്കേണ്ടതാണ്. ചിലരില്‍ മാത്രമേ രോഗപ്രതിരോധം ലഭിക്കുന്നതിനു കൂടുതല്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരികയുള്ളൂ.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മിഷിഗണില്‍ കോവിഡ് 19 കേസുകള്‍ വര്‍ധിച്ചുവരികയാണ്. തിങ്കളാഴ്ച വൈകിട്ട് സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 700,000 കവിഞ്ഞിട്ടുണ്ട്.

ദിനംപ്രതി 50,000 കുത്തിവയ്പുകള്‍ എന്നതില്‍ നിന്നും ദിനം 100,000 ആയി വര്‍ധിപ്പിച്ചതായി ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News