Flash News

കേരള പോലീസ് സൈബർ ഡോമിന്റെ അഞ്ചാമത് അന്താരാഷ്ട്ര ഹാക്കത്തോൺ

April 7, 2021 , സനീഷ് ചെങ്ങമനാട്

കേരള പോലീസ് സൈബർ ഡോം അഞ്ചാമത് അന്താരാഷ്ട്ര ഹാക്കത്തോൺ 2021 ജൂണിൽ സംഘടിപ്പിക്കുന്നു. ഉയർന്നു വരുന്ന സൈബർ ഭീഷണികളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി കേരള പൊലീസിന് നൂതനവും നിർണായകവുമായ പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും, സാങ്കേതിക വിദ്യയിൽ ഉത്സുകരായവർക്ക് ഒത്തു ചേരുന്നതിനുള്ള വേദിയാണ് Hac’KP. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 100 ൽ അധികം ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് 40 ദിവസത്തോളം നീണ്ടുനിന്ന Hac’KP 2020 ഒരു വൻ വിജയമായിരുന്നു. ഇന്നത്തെ പോലീസ് നേരിടുന്ന പ്രശ്നങ്ങൾക്ക് മികച്ച പ്രോഗ്രാമർമാരും ഡിസൈനർമാരുമായി സഹകരിച്ച് നൂതന പരിഹാരമാർഗങ്ങൾ നിർമ്മിക്കുവാൻ Hac’KP 2020 ലൂടെ സാധിച്ചു. സൈബർ ഡോം നേരിടുന്ന പലവിധത്തിലുള്ള പ്രശ്ന പ്രസ്താവനകൾക്ക് നൂതനമായ വ്യത്യസ്ത പരിഹാരങ്ങൾ നൽകിയ 11 ടീമുകളിൽ നിന്നും അവസാന മൂല്യനിർണയത്തിനു ശേഷം വിജയിച്ച 3 ടീമുകൾക്ക് യഥാക്രമം 5 ലക്ഷം, 2.5 ലക്ഷം, 1 ലക്ഷം രൂപ പാരിതോഷികം നൽകി.

കോവിഡ് ഭീഷണി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ Hac’KP 2021 ഉം പുതിയ രൂപത്തിൽ ഓൺലൈൻ ആയി നടത്തുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി “demystifying the dark web” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡാർക്ക് നെറ്റുമായി ബന്ധപ്പെട്ട് ക്രമസമാധാന മേഖലകൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും ഒരൊറ്റ പരിഹാരം സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം. പങ്കെടുക്കുന്നവർക്കുള്ള എല്ലാ നിർദേശങ്ങളും പിന്തുണയും Hac’KP യുടെ വിദഗ്‌ധ ഉപദേശകർ നൽകും. മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നവർക്കായുള്ള ആകർഷകമായ സമ്മാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് 2021 ഫെബ്രുവരി 15 ന് ഹാക്കത്തോൺ ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഐ പി എസിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച രജിസ്‌ട്രേഷൻ ഏപ്രിൽ 10 ന് അവസാനിക്കും.

ഈ ഓൺലൈൻ മത്സരത്തിൽ പങ്കെടുക്കുന്നതിനും വിശദവിവരങ്ങൾക്കും സന്ദർശിക്കുക : https://hackp.kerala.gov.in/
__________________________

Kerala Police Cyberdome is organizing its 5th edition of International Hackathon in June 2021. Hac’KP is a platform for tech geeks and other enthusiasts to come together to design and develop innovative and critical solutions for Kerala Police to effectively handle the emerging cyber threats.

HacKP 2020 with a mission to code for future policing, was a huge success that went on for a period of 40 days and had more than 100 teams with participants across the globe. The platform enabled programmers, designers and inventors to collaborate and design, code and build innovative solutions for future policing by providing pertinent solutions to present day policing problems. Top 11 teams were first identified that provided different innovative solutions to the different problem statements identified by Cyberdome and after final pitching, coding and evaluation, the top 3 teams were awarded with INR 5 lakh, 2.5 lakh and 1 Lakh respectively.

Following the trend set by HacKP 2020 and the continuing menace caused by the pandemic, Hac’KP 2021 will also be going virtual, but with a whole new flavor and form!

This year’s hackathon will be on the theme -“demystifying the dark web”. Unlike the past years, the objective will be to create a single solution for the various requirements of law and order organizations while working in the realm of Darknet. The final product/solution is expected to equip the Police to device applications on Advanced Darknet Search Engine for LEAs, intelligent Darknet Monitoring and Dissecting the Darkweb.

Hac’KP’s skilled mentors will provide adequate directions and support to equip the participants with knowledge, resources, opportunities and conflict management. The online platform will provide them opportunities without restraints of location and time zone.

With attractive prizes worth lakhs for top performers and winners, the hackathon was officially flagged off on 15th February 2021 followed by the release of logo on February 24th. With the website made online by Sri. Loknath Behera IPS, State Police Chief, registrations have begun and will close on April 10, 2021.

Kerala Police invites the tech community around the globe to register and Join us in this greatest online competition of our times.

For registration and more details please visit: https://hackp.kerala.gov.in/

Youtube: https://www.youtube.com/watch?v=OznR1K2y71o&t=1s


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top