Flash News

വാഹനത്തില്‍ തനിയെ യാത്ര ചെയ്താലും ഫെയ്സ് മാസ്ക് ധരിക്കണമെന്ന് കോടതി

April 7, 2021

ന്യൂഡൽഹി : നിങ്ങള്‍ വാഹനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയാണെങ്കിലും ഫെയ്സ് മാസ്ക് ധരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ വിധി. സ്വന്തം വാഹനത്തില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ ഫെയ്സ് മാസ്ക് ധരിക്കണമോ എന്ന യാത്രക്കാരുടെ സംശയത്തിന് തീർപ്പ് കൽപ്പിക്കുകയായിരുന്നു ഹൈക്കോടതി.

ഒറ്റയ്ക്ക് സഞ്ചരിച്ചാലും മാസ്‌ക് നിർബ്ബന്ധമായും ധരിക്കണമെന്നാണ് കോടതിയുടെ നിരീക്ഷണം. രാജ്യത്ത് കൊവിഡ് പടരുന്നതിനാൽ സുരക്ഷാ കവചം എന്നനിലയ്ക്ക് മാസ്‌ക് നിർബന്ധമാക്കേണ്ടതുണ്ട്. കൊവിഡ് വാക്സിൻ സ്വീകരിച്ചവർ പോലും മാസ്‌ക് ധരിക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യവേ മാസ്‌ക് ധരിക്കാത്തതിന് പൊലീസ് പിഴ ഈടാക്കി എന്ന പരാതി കേൾക്കവേയാണ് കോടതി മാസ്‌ക് ധരിക്കുന്നതിനെ കുറിച്ച്‌ ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്.

വാഹനത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്തപ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് പിഴ ചുമത്തിയതെന്ന് പരാതിക്കാരൻ ആരോപിച്ചു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി തന്നെ മാനസികമായി തകര്‍ത്തു എന്നും, നഷ്ടപരിഹാരമായി 10 ലക്ഷം രൂപയും പിഴയായി നല്‍കിയ 500 രൂപയുമാണ് പരാതിക്കാരൻ ആവശ്യപ്പെട്ടത്. ഒറ്റയ്ക്ക് കാറിൽ സഞ്ചരിക്കുമ്പോള്‍ മാസ്‌ക് വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രം നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയെങ്കിലും, അങ്ങനെ ഒരു മാർഗനിർദ്ദേശം നൽകിയിട്ടില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ആരോഗ്യം ഒരു സംസ്ഥാന വിഷയമാണെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവിച്ചു. അതിനാൽ ഡൽഹിയിൽ അത്തരം മാർഗനിർദ്ദേശങ്ങൾ തീരുമാനിക്കാനുള്ള അധികാരം ദില്ലി സർക്കാരിനാണ്. അതേസമയം സ്വകാര്യ കാറുകൾ ഓടിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ട് 2020 ഏപ്രിലിൽ ഉത്തരവ് പുറപ്പെടുവിച്ചതായി ഡല്‍ഹി സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനും കോടതിയിൽ വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top