Flash News

കോവിഡ്-19 രൂക്ഷം; നഗരങ്ങളില്‍ നിന്ന് കുടിയേറ്റ തൊഴിലാളികള്‍ അവരവരുടെ നാടുകളിലേക്ക് മടങ്ങുന്നു

April 7, 2021

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കാം എന്ന ഭീതിയില്‍ നഗരങ്ങളില്‍ തൊഴില്‍ ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ സ്വന്താം നാടുകളിലേക്ക് മടങ്ങിത്തുടങ്ങി. കഴിഞ്ഞ വര്‍ഷത്തെപ്പോലെ അപ്രതീക്ഷിത ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഉണ്ടായേക്കാമെന്ന് തൊഴിലാളികള്‍ക്കിടയില്‍ പ്രചരിച്ച ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ ന​ഗരങ്ങളില്‍ നിന്ന് ബിഹാറിലേക്കും മറ്റുമുള്ള ട്രെയിന്‍, ബസ് സര്‍വീസുകളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും കൂടുതല്‍ ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികാളാണ് വീണ്ടുമൊരു അപ്രതീക്ഷിത ലോക്ക് ഡൗണ്‍ ഉണ്ടായേക്കാമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് തിരിച്ചത്. ഇതോടെ മുംബൈ, പൂനെ, ചണ്ഡീ​ഗഡ്, സൂറത്ത്, ഡെൽഹി എന്നിവിടങ്ങളില്‍ നിന്നും ട്രെയിന്‍, ബസ് മാര്‍ഗം വലിയ തോതിലുള്ള ജനത്തിരക്കാണ്. മഹാരാഷ്ട്രയില്‍ കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയില്‍ നിന്നാണ് തൊഴിലാളികള്‍ കൂടുതലായും നാടുവിടുന്നത്.

ഏറ്റവും കൂടുതൽ കോവിഡ്-19 കേസുകളുള്ള പത്ത് ജില്ലകളുടെ പട്ടികയിൽ മുംബൈയാണ് ഒന്നാമത്. മുംബൈ, പൂനെ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് ബീഹാറിലേക്കുള്ള ട്രെയിനുകൾ തിങ്ങിനിറഞ്ഞതായി ഈസ്റ്റ്-സെൻട്രൽ റെയിൽവേ വക്താവ് രാജേഷ് കുമാർ പറഞ്ഞു. എന്നാല്‍ ബിഹാറിലേക്ക് മടങ്ങുന്നവരെല്ലാം കുടിയേറ്റ തൊഴിലാളികളാണോ എന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ തിരിച്ചു വരവ് നേരിടാന്‍ നടപടിയാരംഭിച്ചതായി ബിഹാര്‍ തൊഴില്‍ മന്ത്രി ജിബേഷ് കുമാര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top