Flash News

യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; സിപി‌എം ഓഫീസുകള്‍ അടിച്ചു തകര്‍ത്ത് തീയിട്ടു

April 7, 2021

കണ്ണൂർ: യൂത്ത്​ ലീഗ്​ പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതിനെ തുടർന്ന്​ പ്രദേശത്ത് ​ അക്രമം വ്യാപിക്കുന്നു. പെരിങ്ങത്തൂരിൽ സി.പി.എം ഓഫിസുകൾ തകർക്കുകയും ഓഫീസിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും മറ്റു സാധനങ്ങളും പുറത്ത് വലിച്ചുവാരിയിട്ട് തീയിട്ടു.  കൂടാതെ, സി.പി.എം അനുഭാവികളുടെ മൂന്ന്​ കടകളും അടിച്ചു തകർത്തു.

മൃതദേഹം പോസ്റ്റ്​ മോർട്ടം കഴിഞ്ഞ്​ ബുധനാഴ്ച വൈകീട്ട്​ 6.45 മുതൽ 7.20 വരെ പെരിങ്ങത്തൂർ ടൗണിൽ പൊതുദർശനത്തിന്​ വെച്ചിരുന്നു. ഇതിനുപിന്നാലെയാണ്​ അക്രമം അരങ്ങേറിയത്​. സി.പി.എം ബ്രാഞ്ച്​ കമ്മിറ്റി ഓഫിസിലെ സാധനങ്ങൾക്കാണ്​​​ അക്രമികൾ തീയിട്ടത്​. ലോക്കൽ കമ്മിറ്റി ഓഫിസ്​ അടിച്ചുതകർത്തു.

കണ്ണൂർ കൂത്തുപറമ്പ്​ പുല്ലൂക്കര മുക്കിൽപീടികയിൽ വോ​ട്ടെടുപ്പിന്​ പിന്നാലെയുണ്ടായ ആക്രമണത്തിലാണ്​ യൂത്ത് ലീഗ്​ പ്രവർത്തകൻ പാറാൽ മൻസൂർ (22) വെട്ടേറ്റു മരിച്ചത്​. വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സഹോദരൻ മുഹ്സിന്​ ( 27) ആക്രമണത്തിൽ സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെയാണ് അക്രമം. പുലർച്ചെയോടെയാണ്​ മരണപ്പെട്ടത്​. ആക്രമണത്തിന്​ പിന്നിൽ സി.പി.എമ്മാണെന്ന്​ ലീഗ്​ ആരോപിച്ചു.

വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച്‌ കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം മുഹ്സിനെ വലിച്ചിഴച്ച്‌ വെട്ടുമ്പോൾ തടയാൻ ചെന്ന സഹോദരൻ മൻസൂറിനും വെട്ടേറ്റത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top