തിരുവനന്തപുരം: താന്‍ ബിജെപിയില്‍ ചേരുകയും സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തതോടെ തനിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണം തുടങ്ങിയെന്ന് നടന് കൃഷ്ണകുമാര്‍. തന്നെയുമല്ല മക്കളുടെ സിനിമാ അവസരങ്ങളും നഷ്ടമാകാന്‍ തുടങ്ങി. തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമാകുമെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.
രാഷ്ട്രീയം വ്യക്തമാക്കിയതോടെയാണ് സിനിമ രംഗത്ത് മക്കൾക്ക് അവസരങ്ങൾ കുറഞ്ഞു. ഡേറ്റുകൾ മാറുകയും സിനിമകൾ നഷ്ടമാവുകയും ചെയ്തു. താൻ മാത്രമല്ല കുടുംബവും സൈബർ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നുവെന്നും കൃഷ്ണകുമാർ പറഞ്ഞു.
തിരഞ്ഞെടുപ്പിനിടയിൽ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകൾ പൂർത്തിയാക്കി വീണ്ടും അഭിനയരംഗത്തെ തിരക്കുകളിലേക്ക് കടക്കുകയാണ്. മേയ് രണ്ട് തനിക്ക് അനുകൂലമാണെന്നാണ് പ്രതീക്ഷ. അപ്രതീക്ഷിതമായാണ് തിരുവനന്തപുരം മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയായി എത്തിയതെന്നും നടൻ പറയുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply