Flash News

കോവിഡ്-19 മൂലം ഗള്‍ഫിലേക്ക് യാത്ര മുടങ്ങിയവര്‍ക്ക് ആശ്വാസം; എമിറേറ്റ്സ് എയര്‍ലൈന്‍സ് റീ ബുക്കിംഗ് സമയം നീട്ടി

April 9, 2021

അബുദാബി: കൊറോണ വൈറസിനെത്തുടര്‍ന്ന് യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നവര്‍ക്ക് അവരുടെ ടിക്കറ്റ് റീ ബുക്കിംഗിനുള്ള സമയപരിധി എമിറേറ്റ്സ് എയർലൈൻസ് നീട്ടി. മുമ്പ് പ്രഖ്യാപിച്ചതിനേക്കാൾ ഒരു വർഷം കൂടി അനുവദിക്കാൻ എമിറേറ്റ്സ് തീരുമാനിച്ചു.

എമിറേറ്റ്സിന്റെ ഈ തീരുമാനം യാത്ര മുടങ്ങിയ നിരവധി പേര്‍ക്കാണ് ആശ്വാസമായത്. 2020 സെപ്റ്റംബർ 30ന് മുൻപ് ടിക്കറ്റെടുത്തവർക്ക് 36 മാസം അഥവാ മൂന്ന് വർഷമാണ് റീബുക്കിംഗിന് സമയം അനുവദിച്ചിരിക്കുന്നത്. ഇവരുടെ യാത്രാ തീയതി ടിക്കറ്റിൽ 2021 ഡിസംബറിന് മുമ്പായിരിക്കണം എന്ന നിബന്ധനയുണ്ടായിരുന്നു.

അതേസമയം, 2020 ഒക്‌ടോബർ ഒന്നിന് ശേഷം ടിക്കറ്റെടുത്ത് യാത്ര മുടങ്ങിയവർക്ക് 24 മാസം അഥവാ രണ്ടുവർഷം ഈ ടിക്കറ്റ് ഉപയോഗപ്പെടുത്താൻ സമയം നൽകും. ടിക്കറ്റ് റീ ഇഷ്യൂ ചെയ്യാനുള്ള ഫീസിൽ ഇളവും നൽകുന്നുണ്ട്.

എമിറേറ്റ്‌സ് നൽകിയ ട്രാവൽ വൗച്ചറുകൾ, ഭാഗികമായി മാത്രം നടന്ന യാത്രയുടെ ടിക്കറ്റുകൾ എന്നിവ സൗജന്യമായി റീഫണ്ട് ചെയ്യാവുന്നതാണ്. എയർലൈൻസിൽ നിന്നോ എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റിൽ നിന്നോ നേരിട്ട് ടിക്കറ്റ് എടുത്തവർക്ക് സമയം നീട്ടികിട്ടാൻ പ്രത്യേകം ബന്ധപ്പെടേണ്ടതില്ല. എന്നാൽ, ട്രാവൽ ഏജൻസികളിൽ നിന്ന് ടിക്കറ്റ് എടുത്തവർ സമയപരിധി അവസാനിക്കുന്നതിന് മുമ്പ് ഏജന്റുമാരെ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top