Flash News

വോട്ടെടുപ്പ് കഴിഞ്ഞ് മൂന്നു ദിവസം പിന്നിട്ടിട്ടും പോളിംഗ് ശതമാനത്തില്‍ ചിന്താക്കുഴപ്പം

April 9, 2021

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞ് മൂന്നു ദിവസം പിന്നിട്ടിട്ടും അന്തിമ പോളിംഗ് ശതമാനത്തില്‍ ഇപ്പോഴും ചിന്താക്കുഴപ്പം. തപാൽ വോട്ടുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ പോളിംഗ് ശതമാനം കഴിഞ്ഞ തിരഞ്ഞെടുപ്പിന് സമാനമായ രീതിയിൽ ഉയരുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 77.35 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ വോട്ടെടുപ്പ് അവസാനിച്ച ശേഷം പോളിംഗ് 74.02 ശതമാനമാണെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ, ഇതിൽ വർധനവുണ്ടാകാൻ സാധ്യതയുണ്ട്. ആറ് ലക്ഷത്തോളം പോസ്‌റ്റൽ വോട്ട് ഇത്തവണ കമ്മീഷൻ തയാറാക്കിയിരുന്നു. ഇത് കൂടി ചേർക്കുമ്പോൾ കഴിഞ്ഞ തവണത്തേതിന് സമാനമായി പോളിങ് ഉയർന്നേക്കും. അന്തിമ ശതമാനത്തിൽ കമ്മീഷൻ ഇതുവരെ വ്യക്‌തത വരുത്തിയിട്ടില്ല.

ഉയർന്ന പോളിങ് ശതമാനത്തിൽ വൻ പ്രതീക്ഷയാണ് മുന്നണികൾ പങ്ക് വെക്കുന്നത്. ഇത്തവണ 90 സീറ്റോളം ലഭിക്കുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. ചില സിറ്റിങ് സീറ്റുകൾ നഷ്‌ടപ്പെട്ടാലും യുഡിഎഫിന്റെ കയ്യിലുള്ള പല സീറ്റുകളും ലഭിക്കുമെന്നും ഇടത് മുന്നണി വിലയിരുത്തുന്നു.

അതേസമയം, സർക്കാർ മാറ്റം അനിവാര്യമാണെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. ശബരിമലയും ആഴക്കടൽ വിവാദങ്ങളും വോട്ടെടുപ്പിൽ പ്രതിഫലിച്ചതായും യുഡിഎഫ് അഭിപ്രായപ്പെടുന്നു. ഒരു സീറ്റിൽ നിന്ന് നാലോ അഞ്ചോ സീറ്റുകള്‍ നേടുമെന്ന് ബിജെപി കണക്കു കൂട്ടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top