Flash News

കോവിഡ്-19: ഓക്‌ലഹോമയില്‍ മരണം 8000 കവിഞ്ഞു

April 9, 2021 , പി.പി. ചെറിയാന്‍

ഓക്‌ലഹോമ: ഓക്‌ലഹോമയില്‍ കോവിഡ്-19 ബാധയേറ്റ് മരിച്ചവരുടെ എണ്ണം 8000 കവിഞ്ഞതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. വ്യാഴാഴ്ചയോടെ മരണസംഖ്യ 8023 ആയി ഉയർന്നു. 442,389 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ രണ്ട് മില്യൺ പേർക്ക് കോവിഡ് വാക്സീൻ നൽകിക്കഴിഞ്ഞതായും 700,000 പേർക്ക് രണ്ടു ഡോസ് ലഭിച്ചതായും സിഡിസിയുടെ അറിയിപ്പിൽ പറയുന്നു.

സംസ്ഥാനത്തിനു പുറത്ത് നിന്നു വന്നു താമസിക്കുന്നവർക്കും കോവിഡ് വാക്സീൻ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഏപ്രിൽ 8 മുതലാണ് ഈ നിയമം നിലവിൽ വരുന്നത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമാണ് ഓക്‌ലഹോമ. പതിനാറു വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കെല്ലാം വാക്സിന്‍ സൗജന്യമായി നല്‍കുന്നു. 16 മുതൽ 18 വയസ്സ് പ്രായമുള്ളവര്‍ക്ക് ഫൈസർ വാക്സീനും 18 നു മുകളിലുള്ളവർക്ക് മൊഡേണ, ജോൺസൺ & ജോൺസണ്‍ വാക്സീനുമാണ് നൽകുന്നത്. മറ്റു സംസ്ഥാനങ്ങളിൽ വാക്സീൻ ലഭിക്കുന്നതിന് പ്രയാസപ്പെടുന്നവരെ ഞങ്ങൾ ഇവിടേക്കു സ്വാഗതം ചെയ്യുന്നുവെന്ന് സ്റ്റേറ്റ് ഡപ്യൂട്ടി കമ്മീഷണർ കീത്ത് റിസ് പറഞ്ഞു. കോവിഡ് വ്യാപനം കുറയ്ക്കുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top