Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഹൃദയസരസ്സ് : ‘ആർട് ലവേഴ്സ് ഓഫ് അമേരിക്ക’ ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നു

April 9, 2021 , അജു വാരിക്കാട്

ന്യൂയോർക്ക്: ഹൃദയഗീതങ്ങളുടെ കവി ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നതിനായി ആർട് ലവേഴ്സ് ഓഫ് അമേരിക്ക (അല) “ഹൃദയസരസ്സ്” എന്ന ചടങ്ങു സംഘടിപ്പിക്കുന്നു. അമേരിക്കയിലെ കലാസാംസ്‌കാരിക കൂട്ടായ്മയായ അല ഒരുക്കുന്ന ഈ ചടങ്ങിൽ സാഹിത്യത്തിലും ചലച്ചിത്രലോകത്തും അതുല്യമായ സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ ഓർമ്മകളും അനുഭവങ്ങളും പങ്കുവെച്ചുകൊണ്ടുള്ള സംഗീതയാത്രയും ഉൾപ്പെടുത്തിയിരിക്കുന്നു.

ഏപ്രിൽ 10, ശനിയാഴ്ച , ഈസ്റ്റേൺ സമയം രാവിലെ 11 മണിക്ക് ഓൺലൈൻ ആയി നടത്തുന്ന പരിപാടിയിൽ തിരുവനന്തപുരം സ്റ്റുഡിയോയിൽ നിന്ന് കെ. ജയകുമാർ ഐ.എ.എസ്, പ്രശസ്‌ത പിന്നണി ഗായകരായ കല്ലറ ഗോപൻ, ശ്രീമതി പ്രീത പി.വി, ശ്രീമതി നാരായണി ഗോപൻ, അവതാരകനായ സുരേഷ് എന്നിവർ പങ്കെടുക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top