Flash News

ഫൊക്കാന ടെക്‌സാസ് റീജിയന്‍ യൂത്ത് വിംഗ് ഉദ്ഘാടനവും, രക്തദാന സേന രൂപീകരണവും ഏപ്രില്‍ 11 ഞായറാഴ്ച

April 10, 2021 , എബ്രഹാം ഈപ്പന്‍

ഹ്യൂസ്റ്റണ്‍: ഫൊക്കാന ടെക്‌സാസ് റീജിയന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന യൂത്ത് വിംഗിന്റെ ഉദ്ഘാടനവും, യുവാക്കള്‍ രൂപീകരിക്കുന്ന രക്തദാന സേനയുടെ ഉദ്ഘാടനവും ഏപ്രില്‍ 11 ഞായറാഴ്ച മലയാളി അസോസിയഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ ആസ്ഥാനമായ കേരള ഹൗസില്‍ വെച്ച് നടത്തപ്പെടുന്നു.

രാവിലെ 9.30ന് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്‍, ഫ്രണ്ട്‌സ് ഓഫ് പെയര്‍ലാന്‍റ് മലയാളി കമ്മ്യുണിറ്റി, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന രക്തദാന യജ്ഞം ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ഫൊക്കാന ടെക്‌സാസ് റീജിയണല്‍ കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ ജോമോന്‍ ഇടയാടി ആമുഖ പ്രസംഗം നടത്തും. ഫൊക്കാന ഫൌണ്ടേഷന്‍ നാഷണല്‍ കമ്മറ്റിയംഗം റെജി കുര്യന്‍ ആശംസാ പ്രസംഗം നടത്തും. ഫൊക്കാന വിമന്‍സ് ഫോറം റീജിയണല്‍ ചെയര്‍ പേഴ്‌സന്‍ ലിഡ തോമസ് ആദ്യ വോളന്റിയറായി രക്തദാനം നടത്തും. 46 ഓളം വോളണ്ടിയെഴ്‌സ് തുടര്‍ന്ന് രക്തദാനം നടത്തും.

ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ യൂത്ത് വിംഗിന്റെയും, രക്തദാന സേനയുടെയും ഉദ്ഘാടനം ടെക്‌സാസ് സ്‌റ്റേറ്റ് പ്രതിനിധി റോണ്‍ റെയ്‌നോള്‍ഡ്‌സ് നിര്‍വഹിക്കും. ഫൊക്കാ റിജിയണല്‍ വൈസ് പ്രസിഡണ്ട് ഡോ. രഞ്ജിത്ത് പിള്ള ആമുഖ പ്രസംഗം നടത്തും. യൂത്ത് വിംഗ് റീജിയണല്‍ ചെയര്‍മാന്‍ സുര്യജിത്ത് അഭിജാതന്‍ അദ്ധ്യക്ഷത വഹിക്കും.

ഫൊക്കാന മുന്‍ പ്രസിഡന്റ് ജി.കെ. പിള്ള,, ട്രസ്റ്റീ ബോര്‍ഡ് അംഗം ഏബ്രഹാം ഈപ്പന്‍, ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എറിക് മാത്യു, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ അംഗം കെന്‍ മാത്യു, ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, മാഗ് പ്രസിഡന്റ് വിനോദ് വാസുദേവന്‍, ഫ്രണ്ട്സ് ഓഫ് പെയര്‍ലാന്‍ഡ് മലയാളി കമ്മ്യുണിറ്റി പ്രസിഡന്റ് ഏബ്രഹാം തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

ഫൊക്കാന റീജിയന്‍ വിമന്‍സ് ഫോറം ചെയര്‍ ലിഡ തോമസ് വിമന്‍സ് ഫോറം പുതുതായി ആവിഷ്കരിക്കുന്ന ഗാര്‍ഹീക പീഡനമനുഭവിക്കുന്ന സ്ത്രീകള്‍ക്കു വേണ്ടി രൂപീകരിക്കുന്ന സഖി (കരുതലോടെ നിനക്കൊപ്പം) എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഇന്ത്യന്‍ നഴ്‌സസ് അസോസിയഷന്‍ സെക്രട്ടറി ആന്‍ തോമസ് നന്ദി രേഖപ്പെടുത്തും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top