Flash News

റമദാന്‍ മാസത്തില്‍ യു എ ഇയുടെ ‘100 മില്യണ്‍ മീല്‍സ്’ പദ്ധതി പ്രഖ്യാപിച്ചു

April 11, 2021 , മുര്‍ഷിദ

ദുബായ്: വിശുദ്ധ റമദാന്‍ മാസത്തില്‍ ലോകത്തെ 20 രാജ്യങ്ങളിലുള്ള പത്തു കോടി ജനങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണമെത്തിക്കാന്‍ ‘100 മില്യണ്‍ മീല്‍സ്’ പദ്ധതി യു എ ഇ പ്രഖ്യാപിച്ചു. മധ്യേഷ്യയിലെയും ആഫ്രിക്കയിലെയും ഇരുപത് രാജ്യങ്ങളിലെ പത്ത് കോടി ജനങ്ങൾക്കാണ് യു എ ഇ ഭക്ഷണമെത്തിക്കുക. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്.

കഴിഞ്ഞ തവണ രാജ്യത്ത് നടപ്പാക്കിയ 10 മില്യൺ മീൽസ് പദ്ധതിയിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടാണ് യുഎഇ പുതിയ ദൗത്യത്തിന് തയ്യാറെടുക്കുന്നത്. കോവിഡ് പ്രതിസന്ധിക്കാലത്ത് പ്രഖ്യാപിച്ച ആദ്യ പദ്ധതി പങ്കാളിത്തം കൊണ്ട് വൻ വിജയമായിരുന്നു.

രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള വൻകിട കമ്പനികൾ, ബിസിനസുകാർ എന്നിവരുമായി സഹകരിച്ചാകും പദ്ധതി നടപ്പാക്കുക. സുഡാൻ, ലബനാൻ, ജോർദാൻ, പാക്കിസ്താൻ, അംഗോള, ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളിലേക്കാണ് ഭക്ഷണമെത്തിക്കുന്നത്.

ഫുഡ് ബാങ്കിംഗ് റീജിയണൽ നെറ്റ്‌വർക്കിന്റെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ് ആണ് പദ്ധതി ഏകോപിപ്പിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top