ലോസ് ഏഞ്ചൽസിൽ 3 കുട്ടികളെ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി; അമ്മ അറസ്റ്റില്‍

ലോസ് ഏഞ്ചൽസിലെ ഒരു അപ്പാർട്ട്‌മെന്റിനുള്ളിൽ ശനിയാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ അഞ്ചു വയസ്സിനു താഴെയുള്ള മൂന്ന് കുട്ടികളുടെ അമ്മ അറസ്റ്റിലായി.

ലോസ് ഏഞ്ചൽസിന് വടക്ക് 200 മൈൽ അകലെ തുലാരെ കൗണ്ടിയിലാണ് ലിലിയാന കാരില്ലോ (30) അറസ്റ്റിലായത്.
കുട്ടികളുടെ മുത്തശ്ശി ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. എന്നാല്‍ കുട്ടികളുടെ അമ്മയെ കാണാനുണ്ടായിരുന്നില്ല എന്ന് ലോസ് ഏഞ്ചൽസ് പോലീസ് ലഫ്റ്റനന്റ് റൗള്‍ ജോവൽ പറഞ്ഞു.

പ്രാദേശിക സമയം രാവിലെ 9: 30 ഓടെ റെസെഡ ബൊളിവാർഡിലെ 8000 ബ്ലോക്കിലാണ് ഈ ക്രൂര കൃത്യം കണ്ടതെന്ന് ജോവൽ പറഞ്ഞു. കുട്ടികൾ 5 വയസ്സിന് താഴെയുള്ളവരാണെന്ന് ലോസ് ഏഞ്ചൽസ് പോലീസ് ഡിപ്പാർട്ട്മെന്റ് ട്വീറ്റ് ചെയ്തു.

കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെങ്കിലും മരണകാരണങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

കുട്ടികളുടെ പിതാവുമായി കസ്റ്റഡി തര്‍ക്കമുണ്ടായിരുന്നു എന്ന് കുടുംബ കോടതി രേഖകളില്‍ വ്യക്തമാക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നും രണ്ടും വയസ്സും ആറു മാസവും പ്രായമുള്ള കുട്ടികളെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നും പോലീസ് വ്യക്തമാക്കി.

Print Friendly, PDF & Email

Leave a Comment