കോവിഡ്-19 പകര്‍ച്ചവ്യാധി സമയത്ത് യു‌എസിലെ മികച്ച 300 കമ്പനികളിലെ സി‌ഇ‌ഒമാർ കൂടുതൽ വരുമാനം നേടി

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ സമയത്ത് അമേരിക്കയിലെ മറ്റു മേഖലകളിലുള്ളവരുടെ വരുമാനം കുറഞ്ഞെങ്കിലും ചില സിഇഒമാരുടെ വരുമാനം വര്‍ദ്ധിച്ചുവെന്ന് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

യു‌എസിലെ ഏറ്റവും വലിയ 300 പൊതു കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവുകളുടെ ശരാശരി വേതനം 13.7 മില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ കമ്പനികളുടെ സി‌ഇഒമാരുടെ വരുമാനം 12.8 മില്യൺ ഡോളറായിരുന്നുവെന്ന് വാൾസ്ട്രീറ്റ് ജേണൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.

പകർച്ചവ്യാധിയുടെ സമയത്ത് 322 സിഇഒമാരിൽ 206 പേരുടെ ശമ്പളം ഉയർന്നു. അതിൽ സ്റ്റാർബക്സ്, വാൾഗ്രീൻസ്, ആംട്രാക്ക് എന്നീ കമ്പനികളുടെ സിഇഒമാരുടെ ടേക്ക് ഹോം പേയും ഉൾപ്പെടുന്നു.

പകര്‍ച്ചവ്യാധി വ്യാപിച്ചതിനുശേഷം 322 കമ്പനികളും ലാഭം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, യു‌എസിന്റെ മുൻ‌നിര സി‌ഇ‌ഒമാർക്കുള്ള ശരാശരി ശമ്പള വർദ്ധനവ് 2020 ൽ 15 ശതമാനമായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

പേകോമിന്റെ സ്ഥാപകനും സിഇഒയുമായ ചാഡ് റിച്ചാഡ്സൺ, ജനറൽ ഇലക്ട്രിക് സിഇഒ ലാറി കൽപ്പ് എന്നിവർക്ക് 2020 ൽ യഥാക്രമം 211 മില്യൺ ഡോളറും 73 മില്യൺ ഡോളറും നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.

ഓക്സ്ഫാമിന്റെ റിപ്പോര്‍ട്ട് പ്രകാരം ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും, ടെസ്‌ല സ്ഥാപകൻ എലോൺ മസ്‌ക്കും, ഫെയ്‌സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗും കഴിഞ്ഞ വര്‍ഷം ലാഭം കൊയ്ത മറ്റ് കോടീശ്വരന്മാരാണ്.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment