Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ആഗോളതലത്തില്‍ കൊറോണ വൈറസ് വര്‍ദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടന

April 13, 2021

ജനീവ: ആഗോളതലത്തിൽ കോവിഡ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ടെഡ്രോസ് അഡനോം ഗെബ്രിയേസസ്. കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി ഏഴു ആഴ്ചയും കോവിഡ് മരണങ്ങൾ നാല് ആഴ്ചയുമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തുടർച്ചയായി ആറ് ആഴ്‌ചകളിൽ കൊവിഡ് കണക്കുകൾ കുറയുന്ന കാഴ്‌ചയാണ് ലോകം കണ്ടത്. എന്നാൽ ഇപ്പോൾ കൊവിഡ് രോഗികളുടെ എണ്ണവും കൊവിഡ് മരണവും വർധിച്ചു വരുന്ന കാഴ്‌ചയാണ് കാണാൻ സാധിക്കുന്നത്.

ഏഷ്യയിലെയും മിഡിൽ ഈസ്‌റ്റിലെയും നിരവധി രാജ്യങ്ങളിൽ കൊവിഡ് വർധിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അതേ സമയം ആഗോളതലത്തിൽ 780 ദശലക്ഷത്തിലധികം ഡോസ് വാക്‌സിൻ നൽകിയതായും മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, സമ്പർക്ക പട്ടിക തയ്യാറാക്കൽ തുടങ്ങിയവയ്‌ക്ക് വീണ്ടും പ്രാധാന്യം നൽകണമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ പല രാജ്യങ്ങളും അതിവേഗത്തിൽ ശരിയായ രീതിയിൽ പൊതുജനാരോഗ്യ നടപടികൾ സ്വീകരിച്ച് കൊവിഡിനെ ഇല്ലാതാക്കാമെന്ന് തെളിയിച്ച സാഹചര്യത്തിൽ ആഗോളതലത്തിൽ ലോക്ക്‌ഡൗൺ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമ്പദ്‌വ്യവസ്ഥ, യാത്ര, വ്യാപാരം എന്നിവയൊക്കെ പുനരാരംഭിച്ച് ലോകം പഴയ രീതിയിൽ ആകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. കൊവിഡിനെ ഇല്ലാതാക്കാമെന്നാണ് ഈ വർഷം ആദ്യത്തെ കുറഞ്ഞ കൊവിഡ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും കൊവിഡ് വാക്‌സിനേഷൻ, പൊതുജനാരോഗ്യ നടപടികളിലൂടെയും കൊവിഡിനെ തടഞ്ഞു നിർത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെരിലാന്റ് ആസ്ഥാനമായുള്ള ജോൺസ് ഹോപ്‌കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് ലോകത്ത് 2.94 ദശലക്ഷം പേർ കൊവിഡ് ബാധിച്ച് മരിക്കുകയും 136.3 ദശലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്‌തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top