Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ഹെലിക്കോപ്റ്റര്‍ അപകടം; സമയോചിതമായി രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസുകാരിക്ക് പാരിതോഷികം

April 13, 2021

എറണാകുളം: ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ എം എ യൂസഫലിയുടെ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പെട്ടയുടനെ സമയോചിതമായി രക്ഷാപ്രവര്‍ത്തനത്തിന് മുൻകൈയെടുത്ത വനിതാ പൊലീസ് ഓഫിസര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാ പത്രവും ക്യാഷ് അവാര്‍ഡും. കൊച്ചി പനങ്ങാട് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫിസര്‍ എ.വി ബിജിക്ക് ആണ് പാരിതോഷികവും പ്രശംസാപത്രവും ലഭിക്കുക.

യൂസഫലിയും ഭാര്യയും പൈലറ്റുമുള്‍പ്പെടെ ആറു പേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് കുഫോസ് ക്യാമ്പസില്‍ ഇറക്കാന്‍ കഴിയാതിരുന്ന ഹെലികോപ്ടര്‍ ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു.

മോശമായ കാലാവസ്ഥയും കനത്ത മഴയും കണക്കിലെടുത്ത് സോഫ്റ്റ് ലാന്റിംഗ് നടത്തുകയായിരുന്നുവെന്ന് ലുലു ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഹെലികോപ്റ്റര്‍ പനങ്ങാട്ട് ചതുപ്പില്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ ബിജി കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിനാണ് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു.

ലാന്‍ഡ് ചെയ്യാൻ അഞ്ഞൂറ് മീറ്ററിൽ താഴെ ദൂരം അവശേഷിക്കെയാണ് അപകടം സംഭവിച്ചത്. അപകടസമയം ചാറ്റൽ മഴയും കാറ്റുമുണ്ടായിരുന്നു. ഇരുപത് സെന്റ് മാത്രമുള്ള ചുറ്റും മതിലും വൃക്ഷങ്ങളും ഇലക്ട്രിക്ക് പോസ്റ്റുമുള്ള സ്ഥലത്ത്, ഹെലികോപ്റ്റര്‍ കൃത്യമായി ഇറക്കാൻ പൈലറ്റിന് കഴിഞ്ഞതാണ് വലിയ അപകടമൊഴിവാക്കിയത്.

അതിനിടെ അപകടത്തില്‍ പെട്ട ഹെലികോപ്റ്റർ ഉയർത്തി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. ഡൽഹിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ദരുടെ മേൽനോട്ടത്തിലായിരുന്നു ഹെലികോപ്റ്റർ നീക്കിയത്. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് കോപ്റ്റർ ഉയർത്താനുള്ള നടപടികൾ ആരംഭിച്ചത്. വ്യോമയാന വകുപ്പ് അധികൃതരുടെ പരിശോധനകൾക്കും അനുമതിയ്ക്കും ശേഷമായിരുന്നു ഇത്. കോപ്റ്റർ എമർജൻസി ലാൻഡിങ് നടത്തിയ ചതുപ്പിൽ മണൽ ചാക്കുകൾ നിറച്ചു ബലപ്പെടുത്തിയ ശേഷമാണു ഉയർത്താനുള്ള ശ്രമം തുടങ്ങിയത്. ആദ്യപടിയായി ഹെലികോപ്റ്ററിന്റെ പങ്കകൾ അഴിച്ചു നീക്കി. തുടർന്ന് വലിയ ക്രെയിൻ ഉപയോഗിച്ച് ഹെലികോപ്റ്ററിനെ ചതുപ്പിൽ നിന്ന് ഉയർത്തുകയായിരുന്നു. സമീപത്തെ ദേശീയ പാതയിൽ ഒരുക്കി നിർത്തിയ ട്രെയിലറിലേക്ക് ഹെലികോപ്റ്റർ മാറ്റി. പങ്കകളുടെ കേന്ദ്രഭാഗത്തു ബലമുള്ള കയർ ഇട്ടു കൊളുത്തിയാണ് ഹെലികോപ്റ്റർ ഉയർത്തിയത്. നാലു മണിക്കൂർ സമയം കൊണ്ടാണ് ഹെലികോപ്റ്ററിനെ ഉയർത്താൻ കഴിഞ്ഞത്. ട്രെയിലറിലേക്ക് മാറ്റിയ ഹെലികോപ്റ്ററിനെ റോഡ് മാർഗം നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോയി.

ലുലുവിന്റ ഹെലികോപ്റ്ററുകളുടെ അറ്റകുറ്റ പണി ചെയ്യുന്ന കമ്പനിയാണ് ഈ ജോലികൾ ചെയ്തത്. പുലർച്ചെ അഞ്ചു മണിയോടെയാണ് ലോറിയിൽ കയറ്റുന്ന ജോലികൾ പൂർത്തിയായത്. സിയാലിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരും വ്യോമയന വകുപ്പ് അധികൃതരും സ്‌ഥലത്തു ഉണ്ടായിരുന്നു. അപകട കാരണം സ്‌ഥിരീകരിക്കാൻ എവിയേഷൻ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു. ഹെലികോപ്റ്റർ നീക്കം ചെയ്യുമ്പോൾ ഉണ്ടാകാൻ ഇടയുള്ള ആൾക്കൂട്ടവും സ്ഥലത്തെ ഗതാഗത സ്തംഭനവും കണക്കിലെടുത്തു കൊണ്ടാണ് നടപടികൾ രാത്രിയിലേക്ക് മാറ്റിയത്.

എന്നാൽ പകൽ തന്നെ ഇതിനുള്ള പ്രാരംഭ നീക്കങ്ങൾ നടത്തിയിരുന്നു. സ്ഥലം സന്ദർശിച്ച സാങ്കേതിക വിദഗ്ധർ എങ്ങനെ നീക്കം ചെയ്യണമെന്നും എന്നും ഹെലികോപ്റ്റർ ഏത് രീതിയിൽ ഉയർത്തി മാറ്റണം എന്നതും അടക്കമുള്ള കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനം ആക്കിയിരുന്നു. ഇതിനു ശേഷം എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയാണ് സംഘം രാത്രി എത്തിയത്. തീരുമാനിച്ച പോലെ കൃത്യമായി ദൗത്യം നിറവേറ്റാൻ കഴിഞ്ഞുവെന്നു അധികൃതർ അറിയിച്ചു. സ്ഥലത്ത് ആൾക്കൂട്ടവും ദേശീയ പാതയിൽ തിരക്കും ഉണ്ടാകുന്നതിനു മുൻപ് തന്നെ ഹെലികോപ്റ്റർ കയറ്റിയ ലോറി അവിടെ നിന്ന് തിരിക്കുകയും ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top