Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

2024 ല്‍ ട്രം‌പ് മത്സരിക്കാന്‍ തീരുമാനിച്ചാല്‍ മത്സരിക്കില്ല, പിന്തുണയ്ക്കും: നിക്കി ഹേലി

April 13, 2021 , പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍: 2024 ല്‍ നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രം‌പ് മത്സരിക്കുകയാണെങ്കില്‍ താന്‍ മത്സര രംഗത്തുണ്ടാകുകയില്ലെന്നും ട്രം‌പിന് പിന്തുണ നല്‍കുമെന്നും യു.എന്നിലെ മുന്‍ യു.എസ്. അംബാസിഡര്‍ നിക്കി ഹേലി പറഞ്ഞു.

സൗത്ത് കരോലിന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഏപ്രില്‍ 12 തിങ്കളാഴ്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരന്നു നിക്കി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ 2024ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിക്കി ഹേലിയായിരിക്കുമെന്ന പ്രചരണം ശക്തമായിരുന്ന സാഹചര്യത്തില്‍ നിക്കിയുടെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളില്‍ ഞെട്ടലുളവാക്കി.

ട്രം‌പിന്റെ ജനപിന്തുണക്കു ഇതുവരെ ഒരു കുറവും ഉണ്ടായിട്ടില്ലെന്നും 2024 ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ട്രം‌പ് തന്നെയായിരിക്കുമെന്ന് സൂചിപ്പിക്കുന്നതാണ് നിക്കിയുടെ പ്രസ്താവന.

ജനുവരി 6ന് ക്യാപിറ്റോളില്‍ നടന്ന സംഭവത്തില്‍ നിക്കി ഹേലി ട്രം‌പിനെ ശക്തമയി വിമര്‍ശിച്ചിരുന്നുവെങ്കിലും, അദ്ദേഹത്തെ പിണക്കാന്‍ ഒരിക്കലും അവര്‍ ആഗ്രഹിച്ചിരുന്നില്ല. അദ്ദേഹത്തില്‍ നിന്നും അല്പം മാറി സഞ്ചരിക്കാനാണ് നിക്കി എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഈയിടെ ട്രം‌പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളെ വിമര്‍ശിച്ചതിനെ ശരിവെക്കുന്ന രീതിയിലാണ് നിക്കി തന്റെ പ്രസ്താവന അവസാനിപ്പിച്ചത്.

ട്രം‌പ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുകയാണെങ്കില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിക്കി ഹേലിയുടെ പേര് നിര്‍ദ്ദേശിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top