ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) കാനഡ ചാപ്റ്റര്‍ കാനഡയിലെ പത്രപ്രവർത്തകരെ ഒന്നിപ്പിച്ചു ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് പ്രസിഡന്റ് സേതു വിദ്യാസാഗറിന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു.
മാര്‍ച്ച് 28 ഞായറാഴ്ച കൂടിയ യോഗത്തിലാണ് ഐപിസിഎന്‍എ കാനഡയുടെ രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഭാരവാഹികള്‍:
പ്രസിഡന്റ് – സേതു വിദ്യാസാഗർ
എംജി യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ഇൻ ജേര്ണലിസത്തിനു ശേഷം ഇന്ത്യാ വിഷനിൽ സീനിയർ എഡിറ്ററായി 2001 – 2006 കാലഘട്ടത്തിൽ പ്രവർത്തി പരിചയം ഉള്ള സേതു 2007 മുതൽ കാനഡയിലെ മാധ്യമ പ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യം ആണ്. ഇപ്പോൾ ATN ഇന്റർനാഷണൽ ലിമിറ്റഡിൽ എഡിറ്റർ, ഏഷ്യാനെറ്റ് US വീക്കിലി റൗണ്ടപ്പ് കാനഡ പ്രോഗ്രാമിംഗ് ഹെഡ്, SRA പ്രൊഡക്ഷൻസ് കാനഡയുടെ ക്രീയേറ്റീവ് ഹെഡ് എന്നീ തസ്തികകള്‍ കൈകാര്യം ചെയ്യുന്നു. കൂടാതെ ഒട്ടനവധി കനേഡിയൻ സാംസ്കാരിക സംഘടനകളുടെ മീഡിയ മേഖലയിൽ സേതു കർമ്മനിരതനുമാണ്.
വൈസ് പ്രസിഡന്റ് – ഷിബു കിഴക്കേകുറ്റ്
‘ഇഷ്ടമാണോ’ എന്ന സൂപ്പർ ഹിറ്റ് ആൽബത്തിലെ ഗാനരചയിതാവും, അമ്മത്തൊട്ടിൽ മൂവിയുടെ പ്രൊഡ്യൂസറും അതേ മൂവിയുടെ ഗാനരചയിതാവും, ഒട്ടനവധി ക്രിസ്തീയ ഭക്തിഗാനങ്ങൾ അദ്ദേഹത്തിന്റെ രചനയിൽ ഇറങ്ങിയിട്ടുണ്ട്. പഠന കാലം മുതൽ തന്നെ കലാസാംസ്കാരിക രംഗങ്ങളിൽ കഴിവും തികവും തെളിയിച്ചുട്ടുള്ള ഷിബു കിഴക്കേകുറ്റ്, നോർത്ത് അമേരിക്കയിലെ മാസപ്പുലരി എന്ന മാഗസിന്റെ എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാനുഷിക മൂല്യങ്ങളെ എന്നും ഉയർത്തിപ്പിടിക്കുന്ന ഷിബു 24newslive.com എന്ന മീഡിയയുടെ ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമാണ്. അമ്മത്തൊട്ടിൽ മൂവിയുടെ പ്രൊഡ്യൂസർ, എഴുത്തുകൂട്ടം നോർത്ത് അമേരിക്കൻ ഇപ്പോഴത്തെ വൈസ് പ്രസിഡണ്ട്, (Knanaya Club Canada) ക്നാനായ ക്ലബ്ബ് കാനഡയുടെ പ്രസിഡണ്ട്, കനേഡിയൻ മലയാളി അസോസിയേഷൻ മുൻ വൈസ് പ്രസിഡണ്ട്, KCAC മുൻ പ്രസിഡണ്ട്, പ്രസ് ക്ലബ് കാനഡയിലെ മുൻ വൈസ് പ്രസിഡണ്ട്, KCAC മുൻ വൈസ് പ്രസിഡണ്ട്, വേൾഡ് മലയാളി അസോസിയേഷൻ ചിക്കാഗോ ചാപ്റ്റർ മുൻ പ്രസിഡണ്ട് എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാനഡയിൽ നിന്ന് എല്ലാ മുഖ്യധാരാ പത്രങ്ങളുടെയും റിപ്പോർട്ടർ കൂടിയാണ് ഷിബു.
സെക്രട്ടറി – കവിത കെ മേനോൻ
2005 മുതൽ അവതാരക എന്ന നിലയിൽ ദൃശ്യ മാധ്യമ രംഗത്തു അരങ്ങേറ്റം കുറിച്ചു (സൂര്യ ടിവി) പിന്നീട് കേരളത്തിൽ എഫ് എം തരംഗം വന്നതോടെ ആദ്യ ബാച്ച് ആർ ജെ കളിൽ തന്നെ ഇടം നേടി. കൂടെ പരിപാടികൾക്ക് പ്രൊഡ്യൂസർ ആയും പ്രവർത്തി പരിചയം നേടി (മലയാള മനോരമ റേഡിയോ മാംഗോ 91.9).
2013 എം എസ് ഡബ്ലിയു പൂർത്തിയാക്കി സ്കോളർഷിപ്പോടെ എൽ എൽ എം ചെയ്യാൻ കാനഡ യിലെ ക്യൂൻസ് യൂണിവേഴ്സിറ്റി യിൽ അവസരം ലഭിച്ചതോടെ കാനഡ യിലേക്ക് ചേക്കേറി. ഇപ്പൊൾ ചൈൽഡ് പ്രൊട്ടക്ഷൻ വർക്കർ ആയി ജോലി ചെയ്യുമ്പോൾ അതിനൊപ്പം തന്നെ വിവിധ ചാനെൽ ലുകൾക്ക് വേണ്ടി ന്യുസ് റിപ്പോർട്ടിങ് (മനോരമ ന്യൂസ് , ജി വി എൻ എൻ , ജനം ) മറ്റു നോർത്ത് അമേരിക്കൻ ചാനൽ ലു കൾക്ക് വേണ്ടി വിനോദ പരിപാടികളും , താരങ്ങളെ അഭിമുഖം ചെയ്തും പരിചയം ( കോജികോ ടിവി, പ്രവാസി ചാനെൽ യുഎസ്എ, ഫോല്ലോ മി കാനഡ).
ട്രെഷറർ – ഉണ്ണി കൈനില
രണ്ടു പതിറ്റാണ്ടുകളായി കാനഡയിലെ മലയാളികൾക്കിടയിലെ കലാ സാംസ്കാരിക സാമൂഹിക രംഗത്ത് പ്രവർത്തന നിരതനായിട്ടുള്ള വ്യക്തിയാണ് ഉണ്ണി കൈനില. വിവര സാങ്കേതിക രംഗത്ത് ജോലി ചെയ്യുന്ന ഉണ്ണിയുടെ മലയാള ഭാഷയോടും സംസ്കാരത്തോടുമുള്ള പ്രതിപത്തി അഭിമുഖം, അവതരണം, സ്ക്രിപ്റ്റ് റൈറ്റിംഗ് എന്നീ മേഖലകളിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തികളിലും പ്രതിഫലിക്കുന്നു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
ബിജു കാട്ടാത്തറ
1990 കളുടെ തുടക്കത്തിൽ ടൊറന്റോയിലെത്തിയ ബിജു കാനഡയിലും അമേരിക്കയിലുമുള്ള നിരവധി കലാ, കായിക, സാംസ്കാരിക, കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിൽ പ്രമുഖ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ ഉള്ള ആളാണ്. വടക്കേ അമേരിക്കയിലുടനീളം ഗുണനിലവാരമുള്ള സ്റ്റേജ് ഷോകളും ചലച്ചിത്ര അവാർഡുകളുംസംഘടിപ്പിക്കുന്ന മാളു എന്റർടൈൻമെന്റ് ഗ്രൂപ്പ് (എംഇജി) ന്റെ പ്രസിഡണ്ട് ആയ ബിജു നോർത്ത് അമേരിക്കയിലും ഇന്ത്യയിലുമുള്ള പ്രമുഖ മാദ്യമങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളീ അംബ്രല്ലാ അസോസിയേഷൻ ആയ ഫോമയുടെ റീജിയണൽ വൈസ് പ്രസിഡന്റ് കൂടിയാണ് ബിജു കാട്ടാത്തറ
ഷിബു കിഴക്കേകുറ്റ്
പഠന കാലം മുതൽ തന്നെ കലാ സാംസ്കാരിക രംഗങ്ങളിൽ കഴിവും തികവും തെളിയിച്ചുട്ടുള്ള ഷിബു കിഴക്കേകുറ്റ്. ഒരു നല്ല എഴുത്തുകാരനും ഗാനരചയിതാവുമൊക്കെയാണ്. നോർത്ത് അമേരിക്കയിലെ മാസപ്പുലരി എന്ന മാഗസിന്റെ എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.. മാനുഷിക മൂല്യങ്ങളെ എന്നും ഉയർത്തിപ്പിടിക്കുന്ന ഷിബു 24newslive.com എന്ന മീഡിയയുടെ ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടർ മാണ് .അമ്മത്തൊട്ടിൽ മൂവിയുടെ പ്രൊഡ്യൂസർ. എഴുത്തുകൂട്ടം നോർത്ത് അമേരിക്കൻ ഇപ്പോഴത്തെ വൈസ് പ്രസിഡണ്ട് (Knanaya Club Canada) ക്നാനായ ക്ലബ്ബ് കാനഡയുടെ പ്രസിഡണ്ട് . കനേഡിയൻ മലയാളി അസോസിയേഷൻ മുൻ വൈസ് പ്രസിഡണ്ട്. KCAC മുൻ പ്രസിഡണ്ട്. പ്രസ് ക്ലബ് കാനഡയിലെ മുൻ വൈസ് പ്രസിഡണ്ട്. വേൾഡ് മലയാളി അസോസിയേഷൻ ചിക്കാഗോ ചാപ്റ്റർ മുൻ പ്രസിഡണ്ട് എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്
എസ്.എൽ. ആനന്ദ്
മാതൃഭൂമി പ്രസിദ്ധീകരണങ്ങളിലൂടെ ഫോട്ടോഗ്രാഫി ജീവിതം ആരംഭിച്ച എസ് എൽ ആനന്ദ് രണ്ടു ദശാബ്ദമായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നു .വെഡിങ് portrait ഫാഷൻ എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നുമുണ്ട് . കൊഡാക് ബെറ്റെർഫോട്ടോഗ്രാഫി മാഗസിൻ ഏർപ്പെടുത്തിയ വെഡിങ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ കരസ്ഥമാക്കിയിട്ടുണ്ട് .കൂടാതെ നാഷണൽ ജോഗ്രഫിക് മാസിക യുമായി ചേർന്ന് പ്രവർത്തിച്ചിട്ടുമുണ്ട് .നോർത്ത് അമേരിക്ക ,ദുബായ് ,ഇന്ത്യ എന്നിവിടങ്ങളിൽ സജീവമായി ഫോട്ടോഗ്രാഫി രംഗത്തുണ്ട്
നിർമ്മല തോമസ്
ജനിച്ചു വളർന്നത് എറണാകുളത്തിനടുത്ത് കളമശ്ശേരിയിൽ. ഇപ്പോൾ കാനഡയിൽ കുടുംബ സമേതം താമസിക്കുന്നു. സ്ക്കുൾ വിദ്യാഭ്യാസ കാലത്ത് കഥകൾ എഴുതിയിരുന്നു. 2001 മുതൽ വീണ്ടും ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിക്കുന്നു. കാനഡയിൽ ഐ.ടി. പഠനം നടത്തിയ നിർമ്മല ഇപ്പോൾ പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്നു. പ്രഥമ കഥസമാഹാരം, ‘ആദ്യത്തെ പത്ത്’ പോഞ്ഞിക്കര റാഫി പ്രത്യേക പുരസ്ക്കാരം നേടി. 2002-ലെ തകഴി പുരസ്ക്കാരം, അങ്കണം സാഹിത്യ അവാര്‍ഡ്, നോര്‍ക്ക പ്രവാസി പുരസ്ക്കാരം, ഉത്സവ് കഥ പുരസ്കാരം, ലാന കഥ അവാര്‍ഡ് എന്നിവ കിട്ടിയിട്ടുണ്ട്. ‘ചില തീരുമാനങ്ങള്‍’ എന്ന കഥ ശ്യാമപ്രസാദ തന്റെ ‘ഇംഗ്ലീഷ്’ എന്ന ചലച്ചിത്രത്തിനു ആധാരമാക്കി.
പുതിയ ഭാരവാഹികളെ യോഗം അഭിനന്ദിച്ചു. ഈ മേഖലയിൽ കഴിവും പരിചയ സമ്പത്തും നിറഞ്ഞ ഒട്ടനവധി വ്യക്തികൾ പങ്കാളികളായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കാനഡ (ഐ.പി.സി.ൻ.എ.സി) കർമ്മ നിരതമായ വരും വർഷങ്ങളിൽ ഒരു പാട് മുന്നോട്ടു പോകാനാകട്ടെ എന്ന് ഷിബു കിഴക്കേകുറ്റ് പ്രത്യാശ പ്രകടിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവര്ക്കും ബിജു നന്ദി അറിയിച്ചു