മത്തായി പി. ദാസ് എണ്‍പതിന്റെ നിറവില്‍

ന്യൂയോര്‍ക്ക്: സാമൂഹിക പ്രവര്‍ത്തകനും സാംസ്കാരിക നേതാവുമായ മത്തായി പി. ദാസിന്റെ എണ്‍പതാം ജന്മദിനവും, അമ്പതാം വിവാഹ വാര്‍ഷികവും കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ആഘോഷിച്ചു.

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍, ഫൊക്കാന തുടങ്ങിയ സംഘടനകളുടെ നിരവധി ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തു. പോള്‍ കറുകപ്പിള്ളില്‍ മത്തായി ദാസിനെ പൊന്നാട അണിയിച്ചു. ഫിലിപ്പോസ് ഫിലിപ്പ്, കുര്യാക്കോസ് തര്യന്‍, ജിജി ടോം, സജി പോത്തന്‍, വര്‍ഗീസ് ഉലഹന്നാന്‍, പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ ജന്മദിന-വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. റോക്ക്‌ലാന്‍ഡ് കൗണ്ടി അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ച മത്തായി ദാസ് സെവന്‍ ബോറോ യൂത്ത് ഓര്‍ഗനൈസേഷന്റെ സിഇഒ കൂടിയാണ്.

മത്തായി ദാസ് മറുപടി പ്രസംഗത്തില്‍ തന്റെ നേട്ടങ്ങള്‍ക്ക് കാരണം കുടുംബവും, മലയാളി സമൂഹത്തിന്റെ സ്‌നേഹവും പിന്തുണയുമാണെന്ന് പ്രത്യേകം സ്മരിക്കുകയും, സംബന്ധിച്ച എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു.

ഭാര്യ പൊന്നമ്മ. മക്കള്‍: ഡോ. സാന്റി, ഡോ. ജൂലി, ഡോ. സാജു.

Print Friendly, PDF & Email

Leave a Comment