Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

മുസ്ലിം ലീഗിനേയും മാധ്യമങ്ങളേയും കണക്കിന് പഴി ചാരി മന്ത്രി കെ ടി ജലീലിന്റെ രാജി

April 13, 2021

കോഴിക്കോട്: സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും സ്വജനപക്ഷപാതം നടത്തുകയും ചെയ്ത മന്ത്രി കെ ടി ജലീലിനെ പുറത്താക്കാനുള്ള ലോകായുക്ത തീരുമാനം അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചു. കെ ടി അദീബ് എന്ന ബന്ധുവിന്റെ യോഗ്യതാ മാനദണ്ഡത്തിൽ മാറ്റം വരുത്തി ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷന്റെ ജനറൽ മാനേജരായി ജലീൽ നിയമിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചതും ഒടുവില്‍ അദീബ് മാനേജർ സ്ഥാനം രാജി വെച്ചതും. സ്വര്‍ണ്ണക്കടത്ത് വിവാദമുണ്ടായപ്പോഴും ചോദ്യം ചെയ്തപ്പോഴും കുലുങ്ങാതെ പിടിച്ചുനിന്ന ജലീലിനാണ് ബന്ധു നിയമനത്തില്‍ നിന്ന് മന്ത്രിപദവിയില്‍ നിന്ന് അവസാനനാളില്‍ പടിയിറങ്ങേണ്ടി വന്നിരിക്കുന്നത്.

ബന്ധു നിയമന വിവാദത്തെത്തുടർന്ന് രാജിവച്ച ഈ സർക്കാരിലെ രണ്ടാമത്തെ മന്ത്രിയാണ് ജലീൽ. സമാനമായ വിവാദത്തെ തുടർന്ന് ഇ.പി. ജയരാജന്‍ രാജി വെയ്ക്കുകയും പിന്നീട് കേസില്‍ നിന്ന് ഒഴിവായി തിരികെ മന്ത്രി സ്ഥാനത്തെത്തുകയും ചെയ്തു.

അതേ സമയം രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള ഫേസ് ബുക്ക് കുറിപ്പില്‍ നിറയെ മുസ്‌ലിം ലീഗിനെതിരേയുള്ള പ്രതിഷേധങ്ങളുടെയും പരിഹാസങ്ങളുടേയും കൂരമ്പാണ്‌ ജലീല്‍ ഉയര്‍ത്തിയിരിക്കുന്നത്. തന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക്‌ തല്‍ക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു

കഴിഞ്ഞ രണ്ടു വര്‍ഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്നു. എന്നാല്‍ കട്ടതിന്റെ പേരിലോ അഴിമതി നടത്തിയതിന്റെ പേരിലോ നയാപൈസയുടെ അവിഹിത സമ്പാദ്യം ഉണ്ടാക്കിയതിന്റെ പേരിലോ അല്ല രാജിയെന്ന് പറയുമ്ബോള്‍ എല്ലാം മുസ്ലിം ലീഗിനു നേരെയാണ് ഉയരുന്നത്.

അന്യന്റെ പത്തുപൈസ അന്യായമായി വയറ്റിലാക്കിയതിന്റെ പേരിലോ പൊതുഖജനാവിന് ഒരു രൂപ നഷ്ടം വരുത്തിയതിന്റെ പേരിലോ ആര്‍ഭാട ജീവിതം നയിച്ചതിന്റെ പേരിലോ കള്ളപ്പണം സൂക്ഷിച്ചതിന്റെ പേരിലോ ‘ഇഞ്ചികൃഷി’ നടത്തി ധനസമ്ബാദനം നടത്തിയതിന്റെ പേരിലോ ആരുടെയെങ്കിലും ഓശാരം പറ്റി വീടും കാറും മറ്റു സൗകര്യങ്ങളും അനുഭവിച്ചതിന്റെ പേരിലോ ദേശദ്രോഹ പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലോ തൊഴില്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ച്‌ ഡല്‍ഹിയില്‍ കൊണ്ടുപോയി ആരെയെങ്കിലും ചൂഷണം ചെയ്തതിന്റെ പേരിലോ സുനാമി- ഗുജറാത്ത്-കത്വ- പ്രളയ ഫണ്ടുകള്‍ പിരിച്ച്‌ മുക്കിയതിന്റെ പേരിലോ പാലാരിവട്ടം പാലം പണിയാന്‍ നീക്കിവെച്ച കോടികള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങിയതിന്റെ പേരിലോ അല്ലെന്നുള്ളതും മുസ്ലിം ലീഗിന്റെ പ്രതികാര രാഷ്ട്രീയം മാത്രമാണിതിനു പിന്നിലെന്നു സമര്‍ഥിക്കാനും വിശുദ്ധനാണെന്ന് സമര്‍ഥിക്കാനുമുള്ള ശ്രമങ്ങളാണ് ജലീല്‍ മുഴക്കേ നടത്തുന്നത്.

മാധ്യമങ്ങളെയും കുറ്റപ്പെടുത്തുന്നു. മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അരിച്ച്‌ പെറുക്കി പരിശോധിച്ചിട്ടും തെറ്റിന്റെ ഒരു തുമ്ബും കണ്ടെത്താനായില്ലെന്നാണ് കുറിപ്പിലൂടെ സ്വയം ആശ്വാസം കണ്ടെത്തുന്നത്. പൊതു ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിട്ടാണ് താന്‍ ഇതിനെ കാണുന്നതെന്നും മാധ്യമ അന്വേഷണ സംഘങ്ങള്‍ ഉള്‍പ്പടെ ഏത് അന്വേഷണ ഏജന്‍സികള്‍ക്കും ഇനിയും ആയിരം വട്ടം എന്റെ വീട്ടിലേക്ക് സ്വാഗതം. ഇത് വെറുംവാക്കല്ല, ഉള്ളില്‍ തട്ടിയുള്ള പറച്ചിലാണ് എന്നും ജലീല്‍ കുറിപ്പില്‍ പറഞ്ഞുവെക്കുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top