Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

പാര്‍ട്ടി കൈവിട്ടതോടെ മന്ത്രി കെ ടി ജലീല്‍ തല്‍സ്ഥാനം രാജി വെച്ചു

April 13, 2021

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങി ഒടുവില്‍ കെ ടി ജലീലിന്റെ മന്ത്രി സ്ഥാനം നഷ്ടമായി. ലോകായുക്തയുടെ ഉത്തരവ് ഡമോക്ലിസിസിന്റെ വാളു പോലെ ജലീലിന്റെ തലയ്ക്കു മുകളില്‍ തൂങ്ങുന്നുണ്ടായിരുന്നു. ഹൈക്കോടതി ആ ഉത്തരവ് ശരി വെച്ചതോടെ രാജിയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന കേരള ഗവര്‍ണര്‍ പി. സദാശിവവും, കേരള ഹൈക്കോടതിയും തള്ളിക്കളഞ്ഞ കേസാണിതെന്ന വാദമുയര്‍ത്തി പിടിച്ചു നില്‍ക്കാനുള്ള ശ്രമവും ലോകായുക്ത വിധി വന്നയുടന്‍ ജലീല്‍ ഉയര്‍ത്തിയെന്നതും ശ്രദ്ധേയമാണ്. ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങാൻ ശ്രമിക്കുന്നതിനിടെ പാര്‍ട്ടിയും കൈവിട്ടതോടെ രാഷ്ട്രീയ ധാര്‍മികതയിലേക്ക് രാജി തിരിച്ചു വിടാനുള്ള കൗശലവും ഫേസ് ബുക്കില്‍ ജലീല്‍ നടത്തിയിട്ടുണ്ട്.

2018 നവംബര്‍ രണ്ടിന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ആണ് ബന്ധു നിയമന വിവാദത്തിന് തിരികൊളുത്തുന്നത്. സംസ്ഥാന ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ ബന്ധുവായ കെ.ടി. അദീബിനെ നിയമിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് ജലീല്‍ ഇടപെട്ടെന്നും ഇതിനായി ബന്ധുവിന് അനുകൂലമായി വിദ്യാഭ്യാസ യോഗ്യതകളില്‍ മാറ്റം വരുത്തിയെന്നുമായിരുന്നു ഫിറോസിന്‍റെ ആരോപണം. നവംബര്‍ മൂന്നിന് ജലീല്‍ ആരോപണം നിഷേധിച്ചു. ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനം ലക്ഷ്യമാക്കിയാണ് അദീബിനെ ജനറല്‍ മാനേജരാക്കിയതെന്നും യോഗ്യതയ്ക്കനുസരിച്ച് ഉദ്യോഗാര്‍ഥികളെ ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചതനുസരിച്ചാണ് അദീബ് അപേക്ഷ നല്‍കിയതെന്നും ജലീല്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആവശ്യമേയില്ലെന്നും ജലീല്‍ വ്യക്തമാക്കി.

വിവാദങ്ങൾക്കിടയിലാണ് അദീബ് 2018 നവംബർ 13 ന് രാജിവച്ചത്. അദീബിന്റെ യോഗ്യതകളെ വിദ്യാഭ്യാസ യോഗ്യതകളുമായി സംയോജിപ്പിക്കാനുള്ള തീരുമാനം മന്ത്രിസഭയിൽ ചർച്ച ചെയ്യരുതെന്ന് മുഖ്യമന്ത്രിക്ക് ജലീലിന്റെ നിർദ്ദേശം സംബന്ധിച്ച രേഖകൾ യൂത്ത് ലീഗ് പുറത്തുവിട്ടു. 2019 ഫെബ്രുവരി എട്ടിന് ഇതു സംബന്ധിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച ലോകായുക്ത ഫയലുകള്‍ ഹാജരാക്കാന്‍ പൊതുഭരണ സെക്രട്ടറിക്കു നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പ്രതിപക്ഷം നല്‍കിയ അപേക്ഷ 2019 മാര്‍ച്ച് ആറിന് ഗവര്‍ണര്‍ നിരാകരിച്ചു. നിയമനത്തില്‍ അപാകതയില്ലെന്ന് 2018 ജൂണ്‍ 18ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 2019 ജൂലൈ അഞ്ചിന് ബന്ധുനിയമന ഹര്‍ജിയിലെ ആരോപണത്തില്‍ കഴമ്പില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പി.കെ. ഫിറോസായിരുന്നു ഹര്‍ജിക്കാരന്‍.

ജലീലിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ 2019 സെപ്തംബര്‍ ആറിന് പി.കെ. ഫിറോസ് നല്‍കിയ അനുമതി അപേക്ഷ ഗവര്‍ണര്‍ തള്ളി. 2021 ഏപ്രില്‍ 9ന് നിര്‍ണായകമായ ലോകായുക്ത ഉത്തരവ് വന്നു. ഏപ്രില്‍ 12ന് വിധിയില്‍ സ്റ്റേ തേടി ജലീല്‍ ഹൈക്കോടതിയിലെത്തിയെങ്കിലും റംസാന്‍ വ്രതാരംഭ ദിനത്തില്‍ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുകയും ചെയ്തു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top