Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

കോവിഡ്-19 രൂക്ഷം; കേരളത്തില്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലായി; പൊതു ചടങ്ങുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി

April 13, 2021

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷ്റ്റതയിൽ കോവിഡ് കോർ കമ്മിറ്റി യോഗം ചേർന്നാണ് തീരുമാനം കൈക്കൊണ്ടത്. യോഗത്തിൽ വിവാഹമുള്‍പ്പെടെയുള്ള പൊതുചടങ്ങുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതോടൊപ്പം വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം രാത്രി ഒന്‍പത് മണിവരെയായി നിജപ്പെടുത്താനും തീരുമാനിച്ചിരുന്നു. തുടർന്ന് നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് ചീഫ്‌ സെക്രട്ടറി കൈമാറി. ഇത് അഗീകരിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരിക്കുന്നത്.

ഉത്തരവ് പ്രകാരം പൊതുചടങ്ങുകളുടെ സമയ പരിധി രണ്ട് മണിക്കൂറാക്കി നിജപ്പെടുത്തി. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം തുറന്ന സ്ഥലങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ 200 ആയും അടച്ചിട്ട മുറികളില്‍ 100 ആയും നിജപ്പെടുത്തി. പൊതുപരിപാടികളില്‍ ഭക്ഷണവിതരണം പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. പാക്കറ്റ് ഭക്ഷണം വിതരണം ചെയ്യാം. കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നെഗറ്റീവായവര്‍ക്കും നിയന്ത്രണത്തില്‍ ഇളവുണ്ട്. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

ആഭ്യന്തര, അന്തർസംസ്ഥാന യാത്രകൾ നിരോധിച്ചിട്ടില്ല. എന്നാൽ ബസ്സുകളിൽ നിന്നുള്ള യാത്ര അനുവദനീയമല്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ജാഗ്രതാ പോർട്ടലിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. മതപരമായ ചടങ്ങുകളിൽ ഇഫ്താർ ഒത്തുചേരൽ ഉൾപ്പെടെയുള്ള ഒത്തുചേരലുകൾ ഒഴിവാക്കണമെന്ന് ഉത്തരവിൽ പറയുന്നു. ജില്ലകളിലെ സ്ഥിതി അനുസരിച്ച് കളക്ടർമാർക്ക് 144 പ്രഖ്യാപിക്കാമെന്നും ഉത്തരവിൽ പറയുന്നു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top