Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

കേരളം വാക്സിൻ കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്നും രാജ്യത്ത് വാക്സിൻ കുറവില്ലെന്നും കേന്ദ്ര സർക്കാർ

April 13, 2021

ന്യൂഡൽഹി: രാജ്യത്ത് വാക്സിനുകൾക്ക് കുറവില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. 1.67 കോടി വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇപ്പോഴും ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വാക്സിൻ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളിൽ വാക്സിൻ പാഴാക്കുന്നത് 8-9 ശതമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 13,10,90,370 വാക്‌സിൻ ഡോസുകളാണ് നൽകിയത്. അതിൽ പാഴായി പോയത് ഉൾപ്പടെ ആകെ ഉപയോഗിച്ചത് 11,43,69,677 ഡോസുകളാണ്.

ചൊവ്വാഴ്‌ച രാവിലെ 11 മണിവരെയുള്ള കണക്കുകൾ പ്രകാരം 1,67,20,693 ഡോസുകൾ ഇനി ഉപയോഗിക്കാനുണ്ട്. ഏപ്രിൽ അവസാനം വരെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി 2,01,22,960 ഡോസുകൾ വിതരണം ചെയ്യുമെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു. രാജ്യ തലസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വലിയ സംസ്ഥാനങ്ങൾക്ക് നാലുദിവസത്തേക്കുള്ള വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്. നാലാമത്തെയോ അഞ്ചാമത്തെയോ ദിവസം വീണ്ടും ഡോസ് വിതരണം ചെയ്യും. ചെറിയ സംസ്ഥാനങ്ങൾക്ക് 7-8 ദിവസത്തേക്കുള്ള വാക്‌സിനുകളാണ് വിതരണം ചെയ്യുന്നതെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു. സംസ്ഥാനങ്ങളിലെ വിവിധ കോൾഡ് ചെയിൻ പോയിന്‍റുകളിൽ എത്രത്തോളം വാക്‌സിനുകൾ ഉപയോഗിക്കാതെ കിടക്കുന്നുണ്ടെന്ന് കണ്ടത്തി അവ പുനർവിതരണം ചെയ്യേണ്ടതുണ്ടെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു.

കൊവിഡ് കേസുകൾ വർധിക്കുന്ന പ്രവണതായാണ് രാജ്യത്ത്. ഇതുവരെ ഉള്ള ഏറ്റവും വലിയ പ്രതിദിന വർധനവ് 1,61,736 ആണ്. ദൈനംദിന മരണങ്ങളും വർധിക്കുകയാണ്. കേസുകൾ ഉയരുന്നത് കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങളിലെ 53 ജില്ലകളിലായി കേന്ദ്ര ടീമുകൾ ക്യാമ്പ് ചെയ്യുന്നുണ്ട്. മഹാരാഷ്ട്ര, യുപി, ഡൽഹി, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി രൂക്ഷമാണെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു.

സ്ഥിതി കൂടുതൽ വഷളാകാൻ തുടങ്ങുകയാണെന്ന് നീതി ആയോഗ് (ആരോഗ്യ) അംഗം വി കെ പോൾ പറഞ്ഞു. ഏതാനും സംസ്ഥാനങ്ങളിൽ രോഗം പടരുന്നത് രൂക്ഷമായാലും അത് രാജ്യത്തെയാകെ ബാധിക്കും. പരിശോധന, സമ്പർക്കം കണ്ടെത്തുക, ചികിത്സിക്കുക എന്ന രീതിയിൽ മുന്നോട്ട് പോണം. കൊവിഡ് ചട്ടങ്ങൾ പാലിക്കുകയും വാക്‌സിൻ സ്വീകരിക്കുകയും വേണം. ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ഥിതി ഗുരുതരമായ രോഗികൾക്കാണ് റിമെഡെസിവിർ മരുന്നിന്‍റെ ആവശ്യം. ചില സ്ഥലങ്ങളിൽ റിമെഡാസിവിറിന്റെ കുറവ് മൂലമാണ് മരുന്ന് കയറ്റുമതി നിരോധിച്ചതെന്നും വി കെ പോൾ പറഞ്ഞു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ആയുഷ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top