Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

‘ടീം ആന ബസ് മീറ്റ്’ ഡ്രൈവര്‍മാരുടെ പണി തെറിപ്പിച്ചു

April 13, 2021

വയനാട്: ‘ടീം ആന ബസ് മീറ്റിന്റെ’ ഭാഗമായി കെ എസ് ആര്‍ ടി സി ബസ് വാടകയ്ക്കെടുത്ത് അതിന്റെ മുകളില്‍ കയറി യാത്ര ചെയ്ത ടീം അംഗങ്ങള്‍ ബസിന്റെ ഡ്രൈവര്‍മാരുടെ പണി തെറിപ്പിച്ചു.

സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് വാടകയ്ക്കെടുത്ത ബസിന്റെ മുകളില്‍ കയറിയാണ് ടീം അംഗങ്ങള്‍ യാത്ര നടത്തിയത്. ഇവരുടെ സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ബസിന്റെ മുകളില്‍ കയറി സാഹസികവും അപകടവുകരവുമായ രീതിയിലാണ് ടീം അംഗങ്ങള്‍ യാത്ര നടാത്തിയത്.

കാരാപ്പുഴയ്ക്ക് സമീപം യാത്രക്കാരെ ബസിനു മുകളിൽ കയറ്റി ബസ് പുറകോട്ട് എടുക്കുന്ന സമയത്ത് യാത്രക്കാരുടെ തലയ്ക്ക് തൊട്ടു മുകളിൽ വൈദ്യുതി ലൈനും ഉണ്ടായിരുന്നു. ടീം ആന ബസ് മീറ്റിന്‍റെ ഭാഗമായാണ് ടീം അംഗങ്ങൾ രണ്ട് ബസ് വാടകക്കെടുത്തത്. സംഭവം വിവാദമായതോടെ രണ്ടു ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി. ഗ്രൂപ്പ് അംഗങ്ങൾ തന്നെയാണ് സംഭവത്തിന്‍റെ ചിത്രങ്ങൾ സാമൂഹ്യ മാദ്യമങ്ങളിൽ പ്രചരിപ്പിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top