Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ആരാണ് പുനഃസ്ഥാപിക്കേണ്ടത്?, ഇന്ത്യയോ അതോ പാക്കിസ്താനോ?; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മെഹ്ബൂബ മുഫ്തി

April 13, 2021

ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ആരാണ് പുനഃസ്ഥാപിക്കേണ്ടതെന്ന രൂക്ഷ വിമര്‍ശനവുമായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. ഇന്ത്യയാണോ അതോ പാക്കിസ്താനാണോ അത് ചെയ്യേണ്ടത്? കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ചാണ് അവര്‍ ഈ ചോദ്യം ഉന്നയിച്ചത്. ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം കേന്ദ്ര സർക്കാർ ക്ഷുഭിതരാവുകയാണെന്ന് അവര്‍ പറഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയത് ഇന്ത്യൻ ഭരണഘടനയാണെന്നും അല്ലാതെ പാക്കിസ്താന്റേയോ ചൈനയുടേയോ ഭരണഘടനയല്ലെന്നും അവര്‍ പറഞ്ഞു.

ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്ഥാപിക്കാൻ അവർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 2019 ഓഗസ്റ്റ് 5 ലെ തീരുമാനം ജമ്മു കശ്മീരിലെ ജനങ്ങളോ പിഡിപിയോ സ്വീകാര്യമല്ലെന്ന് അവർ പറഞ്ഞു. പി‌ഡി‌പി അംഗത്വ വിതരണം ആരംഭിച്ചതിന്റെ ഒരു ചടങ്ങിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. തങ്ങളുടെ പ്രത്യേക പദവിയും സ്വത്വബോധവും തട്ടിയെടുത്ത ശേഷം ഇപ്പോൾ നിശബ്ദരായി ഇരിക്കാനാണ് കേന്ദ്രം പറയുന്നത്. എങ്ങനെയാണ് തങ്ങൾക്ക് മൗനം പാലിക്കാനാവുകയെന്നും അവർ ചോദിച്ചു.

കേന്ദ്ര സർക്കാർ നൽകിയത് വലിയൊരു മുറിവാണ്. അതിൽ ശബ്ദമുയർത്തി കരയാൻ പോലും പാടില്ലെന്നാണ് ഇപ്പോൾ പറയുന്നതെന്നും അവർ ആരോപിച്ചു. ജമ്മുകശ്മീർ ഇന്ത്യയുമായി ചേർന്നിരിക്കുന്നതിനുള്ള ധാരണയാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ കേന്ദ്ര സർക്കാർ ചെയ്തിട്ടുള്ളത്. ജമ്മുകശ്മീരിലെ ആളുകളാണ് ഇന്ത്യയുടെ കരം ഗ്രഹിച്ചിട്ടുള്ളതെന്നും അവർ പറഞ്ഞു.

കശ്മീരിലെ യുവാക്കൾ ആയുധമെടുക്കുന്നതിലേക്ക് തിരിയരുതെന്നും ജനാധിപത്യ പാത പിന്തുടരണമെന്നും മെഹബൂബ മുഫ്തി പറഞ്ഞു. ജമ്മു കശ്മീരിൽ ആസാമിന്റെ നയം തുടരാൻ മെഹബൂബ മുഫ്തി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top