Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

കോവിഡ് മഹാമാരിക്കിടയിലും കണിക്കൊന്നയും കണിവട്ടങ്ങളുമൊരുക്കുന്ന ആഘോഷനിര്‍ഭരമായ വിഷു

April 14, 2021

വിഷുപ്പുലരിയില്‍ നല്ലനാളിന്‍റെ നിറവിലേക്ക് കണികണ്ടുണര്‍ന്ന് മലയാളി. മനസ്സുകളില്‍ കൊന്നപ്പൂത്തിളക്കവുമായി ആഘോഷത്തിലാണ് ഏവരും. വിഷുവിനെ സവിശേഷമാക്കി കണിക്കാഴ്ചയും. ഓട്ടുരുളിയില്‍ കൃഷ്ണനും കണിവെള്ളരിയും നാളീകേരവും കാര്‍ഷിക വിഭവങ്ങളും ഫലങ്ങളും ഒരുക്കും. നിറനിലവിളക്കിന്‍റെ തെളിച്ചവും.

ആ കണിക്കാഴ്ചയിലേക്ക് കണ്‍തുറക്കുമ്പോള്‍ വിടരുന്നത് നല്ല നാളേയ്ക്കുള്ള കൈത്തിരിവെട്ടം. സമൃദ്ധിയുടെ അടയാളങ്ങളായി സ്വര്‍ണവര്‍ണമാര്‍ന്ന കൊന്നപ്പൂവും കണിവെള്ളരിയും വീട്ടുവരാന്തകളില്‍ തൂങ്ങും. വിഭവസമൃദ്ധമായ വിഷുസദ്യയും കൈനീട്ടവും ശബ്ദവര്‍ണവിസ്മയങ്ങളും മാറ്റേകുമ്പോള്‍ എല്ലാം മറന്നുല്ലസിക്കാനുള്ള ദിനം.

മലയാളിക്ക് വിളവെടുപ്പുത്സവമാണ് വിഷു. വേനലില്‍ പച്ചക്കറികൃഷി വിളവെടുക്കും കാലം. പാടത്തുനിന്ന് പറിച്ചവ കണിക്കാഴ്ചയില്‍ ഇടംപിടിക്കും.വിഷു എന്നാല്‍ തുല്യംവിഷു എന്നാല്‍ സമമായത് എന്ന് അര്‍ഥം. രാത്രിയും പകലും തുല്യമായ ദിവസമായി വിഷുവിനെ കണക്കാക്കുന്നു. സൂര്യന്‍ രാശിമാറുന്ന സംക്രാന്തികളിലെ പ്രധാനദിനമാണ് മഹാവിഷു എന്നും സങ്കല്‍പ്പം.

വിഷു സംബന്ധിയായി ഐതിഹ്യങ്ങള്‍ പലതുണ്ട്. നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിനമെന്നാണ് ഒന്ന്. കോട്ടയിലേക്ക് വെയിലടിച്ചപ്പോള്‍ സൂര്യനെ ഉദിക്കാന്‍ രാവണന്‍ അനുവദിച്ചില്ലെന്നും രാമന്‍റെ രാവണ വധത്തില്‍ പിന്നേയാണ് സൂര്യന്‍ നേരെ ഉദിച്ചതെന്നും അതാണ് വിഷുവെന്നും മറ്റൊരു സങ്കല്‍പ്പം.

ലോകത്തെ മഹാമാരി ഉലച്ചതിന് ശേഷം മലയാളിക്കിത് രണ്ടാം വിഷു. ഭീതിദിനങ്ങളിലും നിയന്ത്രണങ്ങളില്‍ തുടര്‍ന്ന് മലയാളി വിഷുവിന്‍റെ ആഹ്ളാദത്തിലാണ്. രോഗദുരിതത്തിലും മനസ്സില്‍ കര്‍ണികാരപ്പൂത്തിരി തെളിച്ച് പ്രതീക്ഷയോടെ നാളെകളിലേക്ക് ഉറ്റുനോക്കുകയാണ്.

എല്ലാവര്‍ക്കും വിഷു ദിനാശംസകള്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top