അറ്റ്‌ലാന്റാ മെട്രോ മലയാളി അസ്സോസിയേഷന്‍ രാഷ്ട്രീയ ചര്‍ച്ച സംഘടിപ്പിച്ചു

അറ്റ്‌ലാന്റാ: തിരഞ്ഞെടുപ്പു ഫലം കാത്തിരിക്കുന്ന ഓരോ മലയാളിയുടെയും ഹൃദയ തുടിപ്പു മനസ്സിലാക്കിയ ‘അമ്മ’ അറ്റ്‌ലാന്റാ മലയാളികളുടെ ചരിത്രത്തില്‍ ആദ്യമായി ഏപ്രില്‍ പതിനൊന്നാം തീയതി അമ്മ പ്രസിഡന്റ് ഡൊമിനിക്ക് ചാക്കോനാലിന്റെ നേതൃത്വത്തില്‍ ഒരു രാഷ്ട്രീയ ചര്‍ച്ചക്ക് കളമൊരുക്കി.

യു.എ. നസീര്‍, അനീഷ് നായര്‍, മുട്ടം രാജു, ടോമി കുരിയന്‍, ജോര്‍ജ് മേലേത്ത്, സാജു തോമസ്, സിജു ഫിലിപ്പ്, ഐപു വര്‍ഗീസ്, എന്നീ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്ത ഈ ചര്‍ച്ചയില്‍ കേരളം ഇനി എങ്ങോട്ട്? വലത്തോട്ടൊ, ഇടത്തോട്ടോ, മുന്നോട്ടൊ എന്ന വിഷയത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും “അമ്മ’യുടെ ട്രഷറാര്‍ ജയിംസ് ജോയി മോടറേറ്ററായി നടത്തിയ ചര്‍ച്ച വിജയകരമായി സമാപിക്കുകയും ചെയ്തു.

 

Print Friendly, PDF & Email

Related News

Leave a Comment