Flash News

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളില്‍ നിന്ന് പണവും സ്വര്‍ണ്ണവും കവര്‍ച്ച നടത്തുന്ന ദമ്പതിമാരെ അറസ്റ്റു ചെയ്തു

April 16, 2021

കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന വ്യാജേന പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്ന കേസിൽ ദമ്പതികളെ അറസ്റ്റ് ചെയ്തു. എരൂരില്‍ വാടക വീട്ടില്‍ താമസിക്കുന്ന വൈക്കം ചെമ്പ് സ്വദേശി എം.എസ്. ഗോകുൽ (26), ഭാര്യ ആതിര പ്രസാദ് (27) എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപ്രതി ടാക്‌സി ഡ്രൈവറെ പോലീസ് തിരയുന്നു.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്ത് കാറിലെത്തിയ ദമ്പതിമാർ സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് ഒരു പെൺകുട്ടിയെ ഫോണിൽ വിളിച്ചു വരുത്തി ബലമായി കാറിൽ കയറ്റിയ ശേഷം മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി കഴുത്തിൽ കിടന്നിരുന്ന ഒന്നേകാൽ പവന്റെ മാലയും ബാഗിൽ ഉണ്ടായിരുന്ന 20,000 രൂപയും കവർച്ച ചെയ്യുകയായിരുന്നു. അതിനു ശേഷം പെൺകുട്ടിയെ പാലാരിവട്ടത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു. ഈ കേസിലെ അന്വേഷണത്തിനിടെയാണ് പ്രതികൾ ഇതേ ദിവസം മറ്റൊരു പെൺകുട്ടിയെ കൂടി സമാനമായ രീതിയിൽ കവർച്ചയ്ക്കിരയാക്കിയതായി വിവരം ലഭിച്ചത്.

വൈറ്റില ഹബ്ബിൽ വെച്ച് മറ്റൊരു പെൺകുട്ടിയെ ബലമായി വാഹനത്തിൽ കയറ്റി ദേഹോപദ്രവം ഏൽപ്പിച്ച് കുരുമുളക് സ്‌പ്രേ അടിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി 20,000 രൂപയാണ് കവർന്നെടുക്കുകയും,പിന്നീട് പെൺകുട്ടിയെ റോഡിൽ തള്ളുകയും ചെയ്ത പ്രതികളെ എരൂർ ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ടാക്സി ഡ്രൈവർ ഒളിവിലാണ്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top