അഭിമന്യു വധക്കേസ്; മുഖ്യ പ്രതി പോലീസില്‍ കീഴടങ്ങി

ആലപ്പുഴ: ആലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി കീഴടങ്ങി. ആർ‌എസ്‌എസ് പ്രവർത്തകനും പ്രധാന പ്രതിയുമായ സജയ് ദത്താണ് കീഴടങ്ങിയത്.  രാവിലെ പാലാരിവട്ടം പാലരിവട്ടം പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഇയ്യാളെ വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും.

വി​ഷു​ദി​ന​ത്തി​ൽ ഉ​ത്സ​വത്തിന് ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ വ​ള്ളി​കു​ന്നം അ​മൃ​ത സ്​​കൂ​ളി​ലെ 10ാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിയുമായ പു​ത്ത​ൻ​ച​ന്ത കു​റ്റി​തെ​ക്ക​തി​ൽ അ​മ്പി​ളി​കു​മാ​റിന്റെ മ​ക​ൻ അ​ഭി​മ​ന്യു​വാ​ണ് ആ​ർ.​എ​സ്.​എ​സ് സം​ഘം കു​ത്തി​ക്കൊ​ന്നത്. സ​ഹ​പാ​ഠി മ​ങ്ങാ​ട്ട് ജ​യ​പ്ര​കാ​ശിെൻറ മ​ക​ൻ കാ​ശി​നാ​ഥ് (15), സൃ​ഹൃ​ത്ത് ന​ഗ​രൂ​ർ​കു​റ്റി​യി​ൽ ശി​വാ​ന​ന്ദന്റെ മ​ക​ൻ ആ​ദ​ർ​ശ് (17) എ​ന്നി​വ​ർ​ക്കും കു​ത്തേ​റ്റിരുന്നു. വിഷുദിനത്തിൽ രാത്രി 9.30യോടെയായിരുന്നു സംഭവം.

ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘം ആ​ക്ര​മ​ണം അ​ഴി​ച്ചു​ വി​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ജ​ന​ക്കൂ​ട്ടം ചി​ത​റി​യോ​ടി. ഇ​ട​തു​വാ​രി​യെ​ല്ലി​ന് താ​ഴെ ആ​ഴ​ത്തി​ൽ കു​ത്തേ​റ്റ്​ അ​ഭി​മ​ന്യു വീ​ഴു​ക​യാ​യി​രു​ന്നു. ക​റ്റാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​ള്ളി​കു​ന്നം സ്വ​ദേ​ശി​യാ​യ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ സജയ് ദത്തിന്റെ നേ​തൃ​ത്വ​ത്തിലാണ് ആ​ക്ര​മ​ണമെന്ന് ദൃ​ക്​​സാ​ക്ഷി​ക​ൾ മൊ​ഴി നൽകിയിരുന്നു.

അഭിമന്യു ഒരു സിപിഎം പ്രവർത്തകനാണെന്ന് പാർട്ടി നേതൃത്വം തുടക്കത്തിൽ പറഞ്ഞിരുന്നെങ്കിലും അഭിമന്യുവിന്റെ കുടുംബം ഇത് നിഷേധിച്ചു. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

Print Friendly, PDF & Email

Leave a Comment