Flash News

കോവിഡ്-19 രണ്ടാം തരംഗം; കുംഭമേളയ്ക്ക് പ്രതീകാത്മക ചടങ്ങുകള്‍ മതി: പ്രധാനമന്ത്രി

April 17, 2021

ന്യൂഡല്‍ഹി: കോവിഡ്-19 രണ്ടാം തരംഗം ദ്രുതഗതിയില്‍ വ്യാപിക്കുന്നത് കണക്കിലെടുത്ത് ലക്ഷക്കണക്കിന് പേര്‍ പങ്കെടുക്കുന്ന ഉത്തരാഖണ്ഡിലെ കുംഭമേള വെട്ടിച്ചുരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സംബന്ധിച്ച്‌ ജുന അഖാഡയുടെ നേതൃത്വം വഹിക്കുന്ന സ്വാമി അവധേശാനന്ദ് ഗിരിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചു.

കുംഭമേളയില്‍ ജനത്തിരക്ക് ഒഴിവാക്കാന്‍ പ്രതീകാത്മകമായി മാത്രം ചടങ്ങുകള്‍ നടത്തിയാല്‍ മതിയെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. മോദിയുടെ അഭ്യര്‍ത്ഥന സ്വീകരിക്കുന്നതായി സ്വാമി അവധേശാനന്ദ് ഗിരിയും പ്രതികരിച്ചിട്ടുണ്ട്.
മൂന്ന് ദിവസത്തിനിടെ ഹരിദ്വാറില്‍ മാത്രം മൂവായിരത്തോളം പേര്‍ക്ക് കൊവിഡ് ബാധിക്കുകയും, കുംഭമേളയുടെ സംഘാടകരിലൊരാളായ മുഖ്യപുരോഹിതന്‍ മരിക്കുകയും ചെയ്തിരുന്നു. 80 പുരോഹിതര്‍ക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ മേളയിലെ സംഘാടകരിലൊന്നായ നിരഞ്ജനി അഖാഡ കുംഭമേളയില്‍ നിന്ന് പിന്‍മാറുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top