Flash News

കോവിഡ്-19: ഇന്ത്യയില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; 24 മണിക്കൂറില്‍ രണ്ടു ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധ

April 17, 2021

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്. 1341 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,75,649 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,354 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 1,26,71,220 ആയി. 16,79,740 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മുഖാവരണം ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ എത്തുന്നവര്‍ക്കുള്ള പിഴത്തുക ഇരട്ടിയാക്കി. ആദ്യ തവണ പിടിക്കപ്പെടുന്നവര്‍ 1000 രൂപയും വീണ്ടും പിടിക്കപ്പെട്ടാല്‍ 10,000 രൂപയും അടയ്ക്കണം. രാജസ്ഥാനില്‍ വെള്ളിയാഴ്ച വൈകീട്ട് ആറുമുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ചുവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

ബെംഗളൂരുവിലെ പത്ത് ഹോട്ടലുകള്‍ കൊവിഡ് ആശുപത്രികളാക്കി മാറ്റാന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തില്‍ തീരുമാനമായി. ബെംഗളൂരു ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് നഗരങ്ങളിലെ രാത്രി കര്‍ഫ്യൂ ഏപ്രില്‍ 20 വരെ നീട്ടും.

രാജ്യത്ത് ഇതുവരെ 11,99,37,641 വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ കോവാക്‌സിന്‍ നിര്‍മ്മിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹഫ്കിന്‍ ബയോഫാര്‍മ കോര്‍പ്പറേഷന് അനുമതി നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top