Flash News

ഇന്‍ഡ്യനാപൊളിസ് വെടിവയ്പില്‍ നാല് സിഖ് വംശജരും കൊല്ലപ്പെട്ടു

April 17, 2021 , പി.പി. ചെറിയാന്‍

ഇന്‍ഡ്യനാപൊളിസ്: ഏപ്രില്‍ 15 വ്യാഴാഴ്ച ഇന്‍ഡ്യനാപോളിസില്‍ ഫെഡെക്സ് സ്ഥാപനത്തിലുണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ട എട്ടു പേരില്‍ നാലു പേര്‍ സിഖ് വംശജരാണെന്നും, വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ സിഖ് വംശജര്‍ ഉണ്ടോ എന്നു വ്യക്തമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

മറിയോണ്‍ കൗണ്ടി കൊറോണര്‍ ഓഫിസും മെട്രോപോളിറ്റന്‍ ഓഫീസും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍, മരിച്ച എട്ടു പേരുടേയും വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അമര്‍ജിത് ജോഹല്‍ (66), ജസ്‌വിന്ദര്‍ കൗര്‍ (64), അമര്‍ജിത് സ്‌ക്കോണ്‍ (48), ജസ്വിന്ദര്‍ സിംഗ് (68), കാര്‍ലി സ്മിത്ത് (19), സമറിയ ബ്ലാക്ക്‌വെല്‍ (19), മാത്യു ആര്‍. അലക്‌സാണ്ടര്‍ (32), ജോണ്‍ വൈസെര്‍ട്ട് (74) എന്നിവരാണ് കൊല്ലപ്പെട്ടവര്‍. സംഭവ സമയത്ത് നൂറോളം ജീവനക്കാര്‍ കെട്ടിടത്തിലുണ്ടായിരുന്നു.

ഫെഡക്‌സിലെ മുന്‍ ജീവനക്കാരന്‍ സ്‌ക്കോട്ട് ഹോള്‍ (19) ആണ് വെടിവെയ്പ് നടത്തിയതും സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതും. ഇയാള്‍ നേരത്തെ അക്രമ സ്വഭാവം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നു പറയപ്പെടുന്നു.

ഫെഡക്‌സ് ബില്‍ഡിംഗിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ കാറിലെത്തിയ പ്രതി, പുറത്തു കണ്ടവരെ തലങ്ങും വിലങ്ങും വെടിവെക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പിന്നീട് കെട്ടിടത്തിനകത്ത് കയറി അവിടെ കണ്ടവര്‍ക്കു നേരേയും വെടിയുതിര്‍ത്തു. വിവരമറിഞ്ഞ് മുപ്പതോളം പോലിസ് വാഹനങ്ങള്‍ പരിസരത്ത് എത്തിയതോടെ പ്രതി സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.

സിഖ് സമുദായത്തിലെ മൂന്ന് സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെട്ട സംഭവത്തില്‍ വംശീയതയുണ്ടോ എന്നു പരിശോധിക്കണമെന്ന് സിഖ് സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സത്ജിത് കൗര്‍ ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top