Flash News

ഇന്ത്യന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് നഴ്സസ് ദിനാഘോഷം മെയ് 8-ന്

April 17, 2021 , ജെസി ജെയിംസ്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ഇന്ത്യന്‍ വംശജരായ നഴ്‌സുമാരുടെ സംഘടനയായ ഇന്ത്യന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് (INA-NY) മെയ് എട്ടാം തിയ്യതി നഴ്സസ് ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ വെര്‍ച്വല്‍ ആയി ആഘോഷിക്കും. ആരോഗ്യ രംഗത്ത് സുപ്രധാന പങ്കു വഹിക്കുന്ന നഴ്‌സുമാരുടെ സംഘടന എന്ന നിലയില്‍ വളരെ വിഷയ സംബന്ധിയും വിനോദകരവുമായ പരിപാടികള്‍ ആഘോഷത്തില്‍ ഉള്‍പ്പെടും. രാവിലെ 10:00 മണി മുതല്‍ 12:00 മണിവരെ സൂമിലായിരിക്കും ആഘോഷം.

എ.എ.ആര്‍.പി നാഷണല്‍ വോളന്‍റിയര്‍ പ്രസിഡന്‍റും, ലേമാന്‍ കോളജ് പ്രഫസറുമായ ഡോ. കാതറിന്‍ അലീഷ ജോര്‍ജ് മുഖ്യാതിഥിയായി പങ്കെടുക്കും. ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ് മുഖ്യ പ്രഭാഷണം നടത്തും. നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍ അമേരിക്ക (നൈന) പ്രസിഡന്റ് ഡോ. ലിഡിയ ആല്‍ബുക്കര്‍ക്ക്, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റൂം റോക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്ററിലെ ആദ്യത്തെ ഇന്ത്യക്കാരി അംഗവും ഭൂരിപക്ഷ നേതാവുമായ ഡോ. ആനി പോള്‍ എന്നിവര്‍ പ്രസംഗിക്കും. 2019ല്‍ ന്യൂയോര്‍ക്കിലെ ‘മോസ്റ്റ് പവര്‍ഫുള്‍ വുമണ്‍ ഇന്‍ ബിസിനസ്’ അവാര്‍ഡ ലഭിച്ച ഗ്രന്ഥ രചയിതാവും ഫോര്‍ബ്സ് കോണ്‍‌ട്രിബൂട്ടറുമായ ഡോ. ബിന്ദു ബാബു മോട്ടിവേഷണല്‍ സ്പീച്ച് നടത്തും. മാര്‍ഗം കളി, നൃത്തം, വാദ്യോപകരണ സംഗീതം, മുതലായ പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് വര്‍ണ്ണപ്പകിട്ടേകും.

മുന്‍വര്‍ഷങ്ങളിലെ പോലെ നഴ്‌സസ് ഡേയോടനുബന്ധിച്ചു നടത്തുന്ന പ്രബന്ധമത്സരത്തില്‍ ഒന്നാംസ്ഥാനം ലഭിക്കുന്നയാളെയും മികച്ച സേവനത്തിനുള്ള നേഴ്‌സ് എക്‌സലന്‍സ് അവാര്‍ഡ്‌ നേടിയ ആളെയും പുതിയ കോളജ് ഡിഗ്രിനേടിയ നഴ്‌സുമാരെയും നഴ്‌സിംഗ് സേവനശേഷം റിട്ടയര്‍ചെയ്തവരെയും നഴ്‌സസ്‌ഡേയില്‍ ആദരിക്കും. ഈ വര്‍ഷത്തെ നഴ്‌സിംഗ് വിദ്യാഭ്യാസത്തിനുള്ള സ്‌കോളര്‍ഷിപ്പ് അന്നേ ദിവസം വിതരണം ചെയ്യുന്നതാണ്.

സ്‌കോളര്‍ഷിപ്പ് അവാര്‍ഡ്ദാനം 2020-2021 https://zoom.us/j/94617724744 എന്ന ലിങ്ക് ആയിരിക്കും. ആഘോഷത്തിലേക്കുള്ള പ്രവേശനം. മീറ്റിംഗ് ID 94617724744 മെയ് എട്ടാം തിയതി പത്തുമണിക്ക് തുറക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. അന്നാ ജോര്‍ജ് (പ്രസിഡന്റ്) 646 732 6143, ജെസി ജെയിംസ് (ജനറല്‍ സെക്രട്ടറി) 516 603 2024, ലൈസി അലക്‌സ് (ട്രഷറര്‍) 845 300 6339 or inany.org.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top