Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഇന്ത്യയൊട്ടാകെ ഭീതി പരത്തി കോവിഡ്-19 രണ്ടാം തരംഗം; ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രതയില്‍; പൊതുശ്മശാനങ്ങളില്‍ തീ അണയുന്നില്ല

April 17, 2021 , അനുശ്രീ

ന്യൂഡല്‍ഹി: വെള്ളിയാഴ്ച രാജ്യത്തെ പ്രതിദിന കോവിഡ്-19 കണക്ക് ഒരു ദിവസം 2,34,692 പുതിയ കേസുകളുമായി റെക്കോർഡ് സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 1,341 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ കണക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കാരണം, യഥാര്‍ത്ഥ മരണനിരക്ക് വളരെ കൂടുതലാണെന്നാണ് ശ്മശാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുപിയിലെ വരാണസി, മദ്ധ്യപ്രദേശിലെ ഭോപ്പാല്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലെല്ലാം കൊവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങളുമായി ബന്ധുക്കള്‍ മണിക്കൂറുകളോളം ശ്മശാനത്തിന് മുമ്പിലായി ക്യൂ നില്‍ക്കുന്ന സാഹചര്യമാണുള്ളത്.

‘ജീവിതത്തില്‍ ഇതുവരെ ഇങ്ങനെയൊരു കാഴ്ച ഞങ്ങള്‍ കണ്ടിട്ടില്ല. മൃതദേഹം ദഹിപ്പിക്കുന്നതിനായി ആവശ്യമായത്ര ഉണങ്ങിയ വിറക് പോലും ഞങ്ങള്‍ക്ക് കിട്ടിയില്ല. പിന്നീട് കിട്ടിയ വിറക് കൊണ്ട് എങ്ങനെയൊക്കെയോ സംസ്‌കാരം നടത്തുകയായിരുന്നു. ആകെ അഞ്ച് മണിക്കൂറോളം ഞങ്ങള്‍ക്ക് കാത്തുനില്‍ക്കേണ്ടി വന്നു. അവസാനം ഞങ്ങളുടെ ഊഴത്തിന് വേണ്ടി യാചിക്കേണ്ടി പോലും വന്നു…’ വരാണസിയിലെ ഹരിശ്ചന്ദ്ര ഘട്ടില്‍ ബന്ധുവിന്റെ മൃതദേഹവുമായി എത്തിയ രവീന്ദ്ര ഗിരി എന്നയാള്‍ പറയുന്നു.

ഉത്തര്‍പ്രദേശില്‍ തന്നെ കൊവിഡ് രണ്ടാം തരംഗം ഏറെ തളര്‍ത്തിയ നഗരമാണ് വരാണസി. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേരാണ് വരാണസിയില്‍ മാത്രം കൊവിഡ് മൂലം മരിച്ചത്.

‘എനിക്ക് നാല്‍പത്തിയെട്ട് വയസായി. ഇക്കാലയളവിനുള്ളില്‍ ഇങ്ങനെയൊരു അവസ്ഥയിലൂടെ ഞാന്‍ കടന്നുപോവുകയോ സാക്ഷിയാവുകയോ ചെയ്തിട്ടില്ല. 15- 20 മൃതദേഹങ്ങളുമായി ആളുകള്‍ വരിയില്‍ തുടരുന്നു. ആ സമയത്ത് 20-22 മൃതദേഹങ്ങളുടെ സംസ്‌കാരം അകത്ത് നടക്കുന്നു…’ വരാണസിയില്‍ മൃതദേഹം സംസ്‌കരിക്കാനെത്തിയ മറ്റൊരാളുടെ വാക്കുകള്‍.

മദ്ധ്യപ്രദേശിലെ ഭോപ്പാലിലും സമാനമായ സാഹചര്യമാണുള്ളത്. നഗരത്തിലെ ശ്മശാനങ്ങളെല്ലാം നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണുള്ളത്.

‘ഇക്കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ മാത്രം ആകെ 200 മൃതദേഹങ്ങള്‍ ഞങ്ങള്‍ സംസ്‌കരിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വേണം കൊവിഡ് രോഗികളുടെ മൃതദേഹം സംസ്‌കരിക്കാന്‍. ഇപ്പോള്‍ പുതിയ ശ്മശാനം ഒരുക്കാനുള്ള തിരക്കിലാണ് ഞങ്ങള്‍. ഇതിനായി രണ്ടേക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്…’ ഭോപ്പാലിലെ പ്രമുഖ ശ്മശാനത്തിന്റെ മാനേജ്മെന്റ് സമിതി സെക്രട്ടറി മമ്തേഷ് ശര്‍മ്മ പറയുന്നു.

ഇന്‍ഡോറിലെ അവസ്ഥയും മറിച്ചല്ല. മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ വച്ച ശേഷം അസ്ഥിയും ചാരവും എടുക്കാന്‍ ബന്ധുക്കള്‍ക്ക് ടോക്കണ്‍ നല്‍കി പറഞ്ഞുവിടുന്ന അവസ്ഥയാണ് ഇന്‍ഡോറില്‍ കാണാനാകുന്നത്.

മധ്യപ്രദേശിൽ ഔദ്യോഗിക കോവിഡ് മരണനിരക്കും ശ്മശാനങ്ങളിലെ കണക്കുകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് വ്യാപകമായ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ അത്തരമൊരു ക്രമക്കേട് തങ്ങളുടെ ഭാഗത്തുനിന്ന് ചെയ്യില്ലെന്ന് മധ്യപ്രദേശ് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.

എന്തായാലും, തീയണയാത്ത ശ്മശാനങ്ങൾ രാജ്യത്തെ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഭീകരതയെ തുറന്നു കാട്ടുന്നു. ശ്മശാനങ്ങൾ മാത്രമല്ല, ആശുപത്രികളിലെ അവസ്ഥയും വഷളായിക്കൊണ്ടിരിക്കുകയാണ്. പല ആശുപത്രികളും കിടക്കകളുടെ കുറവ്, ഐസിയുവിന്റെ അഭാവം, ഓക്സിജൻ, അവശ്യ മരുന്നുകൾ എന്നിവ നേരിടുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top