Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

കോവിഡ് രാജ്യത്തുടനീളം അതിരൂക്ഷമായി വ്യാപിക്കുന്നു; വാക്സിൻ ക്ഷാമം ദരിദ്രരെ ബാധിക്കരുത്, അവരെ കൂടുതല്‍ ദുര്‍ബലരാക്കരുത്: സോണിയാ ഗാന്ധി

April 17, 2021 , അനുശ്രീ

ന്യുഡല്‍ഹി: കോവിഡ്-19 അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും, വാക്സിന്‍ ക്ഷാമം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും വാക്സിന്‍ നല്‍കാനുള്ള പ്രായപരിധി 25 വയസായി കുറയ്ക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിയിട്ടുള്ള ഭാഗിക കര്‍ഫ്യൂവും യാത്രാ നിയന്ത്രണവും ലോക്ക്ഡൗണുകളും സാധാരണക്കാരുടെ ജീവിതം താറുമാറാക്കും. അത് പാവപ്പെട്ടവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. അതിനാല്‍ അര്‍ഹതപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് 6000 രൂപ വീതം നല്‍കണമെന്നും സോണിയ ഗാന്ധി പറഞ്ഞു.

വര്‍ധിച്ചുവരുന്ന കോവിഡ് സാഹചര്യം നേരിടാന്‍ ഡല്‍ഹി മുഖ്യമന്ത്രി അടിയന്തര യോഗം ചേര്‍ന്നു. കോവിഡ് പ്രതിരോധ ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ എന്നിവര്‍ പങ്കെടുത്തു. വഡോദരയില്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ ഹോസ്റ്റല്‍ താത്ക്കാലിക കോവിഡ് കേന്ദ്രമാക്കി മാറ്റി. 153 ഹോസ്റ്റല്‍ ബെഡുകള്‍ ഓക്സിജന്‍ ബെഡുകളാക്കി മാറ്റി. ബെഡുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മുംബൈയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് മേയര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുംഭമേള കഴിഞ്ഞ് അതാതു സംസ്ഥാനങ്ങളിിേലക്ക് മടങ്ങുന്നവര്‍ പ്രസാദമായി കൊറോണയാണ് കൊണ്ടുവരുന്നത്. ഇവരെ സ്വന്തം ചെലവില്‍ ക്വാറന്റീനില്‍ താമസിപ്പിക്കാനാണ് ആലോചിക്കുന്നതെന്നും മേയര്‍ കിഷോറി പെഡ്നേക്കര്‍ പറഞ്ഞു.

പൂനെയില്‍ വാരാന്ത്യ ലോക്ഡൗണിനോട് അനുബന്ധിച്ച് പൂനെയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജോയിന്റ കമ്മീഷണര്‍ ഡോ.രവീന്ദ്ര ഷിസ്വെ പറഞ്ഞു. മെഡിക്കല്‍ ഷോപ്പുകള്‍ പോലെയുള്ള അത്യാവശ്യ സേവനങ്ങള്‍ ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ചിടും. ജമ്മു കശ്മീരില്‍ പതിനൊന്നാം ക്ലാസ് പരീക്ഷ മാറ്റിവച്ചതായി ലഫ്.ഗവര്‍ണര്‍ അറിയിച്ചു.

അതിനിടെ, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു. നടന്‍ സോനു സൂദിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top